ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുന്നത് ലോക സമാധാനത്തിന് വഴിയൊരുക്കും -സൗദി യു.എന്നിൽ
text_fieldsസൗദി സംസ്കാരിക വകുപ്പ് മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പാരീസിൽ യുനെസ്േകാ യോഗത്തിൽ
ദമ്മാം: ബഹുരാഷ്ട്ര സഹകരണം ശക്തിെപ്പടുത്തുന്നത് ലോക സമാധാനം ൈകവരിക്കാൻ ഉതകുമെന്ന് സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ. പാരീസിൽ നടന്ന യു.എൻ എജ്യുക്കേഷനൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) 41-ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യങ്ങൾ തമ്മിൽ ആശയവിനിമയങ്ങൾ നടത്താനും സുസ്ഥിര വികസനത്തിന് ശാസ്ത്രത്തിേൻറയും സംസ്കാരത്തിേൻറയും പരസ്പര സഹകരണം സാധ്യമാക്കാനും യുനെസ്കോയും അംഗരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാംസ്കാരികവും ശാസ്ത്രീയവുമായ മേഖലകൾ സൗദിയുടെ 'വിഷൻ 2030-െൻറ അനിവാര്യ ഘടകമാണ്. അതിനാൽ, കൾച്ചറൽ സ്കോളർഷിപ്പ് പ്രോഗ്രാം, കൾച്ചറൽ ഡെവലപ്‌മെൻറ് ഫണ്ട് തുടങ്ങിയ രംഗങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നതിന് രാജ്യം ഏറെ ശ്രദ്ധ നൽകുന്നുണ്ട്.
ഇൗ മേഖലകൾ വികസിക്കുന്നത് രാജ്യത്തെ സംസ്കാരികപരമായി ഉന്നതിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള യുനെസ്കോ ശ്രമങ്ങളേയും മന്ത്രി അഭിനന്ദിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ പൈതൃക മേഖലയിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനുള്ള ലോക സാംസ്കാരിക സമിതിയുടെ (വേൾഡ് ഹെരിറ്റേജ് കമ്മിറ്റി) പ്രവർത്തന രേഖ സൗദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സംസ്കാരിക പൈതൃക ഇടങ്ങൾ സംരക്ഷിക്കാനും തങ്ങൾ പ്രതിഞ്ജാബദ്ധമാണ്. ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ - ഡിജിറ്റലൈസേഷൻ നടപടികളിലൂടെ കോവിഡ് പ്രതിസന്ധി കാലയളവിൽ സാംസ്കാരിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് പൈതൃക സംരക്ഷണത്തിനും സാംസ്കാരിക മേഖലയിലെ ശക്തമായ സാന്നിധ്യത്തിനും കാരണമായി.
കൂടാതെ, ഡിജിറ്റൽ മത്സര മേഖലയിൽ രാജ്യം സുപ്രധാനമായ ചുവടുകൾ മുന്നോട്ട് വെച്ചതോടെ ജി 20 രാജ്യങ്ങളിൽ ഒന്നാമതെത്താൻ സാധിച്ചു. അതോടൊപ്പം കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഇൻഡക്സിൽ 40ാം സ്ഥാനത്തേക്ക് ഉയരാനും രാജ്യത്തിന് സാധിച്ചു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ രക്ഷാകർതൃത്വത്തിൽ 2020ൽ 'എ.ഐ ഫോർ ദ നഡ് ഓഫ് ഹ്യൂമാനിറ്റി' എന്ന തലക്കെട്ടിൽ സൗദി അറേബ്യ ആഗോള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തലസ്ഥാനമാകാനുള്ള രാജ്യത്തിെൻറ ശ്രമങ്ങളുടെ അംഗീകാരമായതായും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വ്യക്തികളുടെ കഴിവുകൾ വികസിപ്പിച്ചുകൊണ്ട് ആജീവനാന്ത പഠനവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ നിരവധി പ്രമുഖ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ജനതൽപര വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ സമന്വയവും കൊടുക്കൽ വാങ്ങലുകളും നടക്കുന്നതോടെ അസ്വസ്ഥ ചിന്തകൾ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

