ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ; കുവൈത്ത് അമീർ സൗദി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നിയോമിൽ കൂടിക്കാഴ്ച
നടത്തിയപ്പോൾ
റിയാദ്: സൗദി സന്ദർശനത്തിനെത്തിയ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കൽ എന്നിവ ഇരുവരും ചർച്ചചെയ്തു. നിയോമിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും ഏകോപനവും കൂടിയാലോചനയും തുടരേണ്ടതിെൻറ പ്രാധാന്യം ഇരുവരും സൂചിപ്പിച്ചു.
തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കൽ, സംയുക്ത ഉഭയകക്ഷി പ്രവർത്തനങ്ങൾ ഏകീകരിക്കൽ, ബന്ധങ്ങളെ കൂടുതൽ വിശാലമാക്കുന്നതിനുള്ള താൽപര്യം എന്നിവയും പ്രകടിപ്പിച്ചു. സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾ, പൊതുവായ ആശങ്കകളുള്ള വിഷയങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയും വിലയിരുത്തി. സൗദി ഭരണനേതൃത്വത്തിനും ജനങ്ങൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകൾ കുവൈത്ത് പ്രധാനമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

