Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സ്ട്രാ​റ്റ​ജി 2028’

‘സ്ട്രാ​റ്റ​ജി 2028’

text_fields
bookmark_border
‘സ്ട്രാ​റ്റ​ജി 2028’
cancel

റി​യാ​ദ്​: രാ​ജ്യ​ത്തെ ആം​ബു​ല​ൻ​സ് സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​യി ‘സ്ട്രാ​റ്റ​ജി 2028’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജ​ലാ​ൽ അ​ൽ ഉ​വൈ​സി​യാ​ണ് അ​തോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്ത​ത്.

സൗ​ദി വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു​മാ​ണ് ഈ ​പു​തി​യ ത​ന്ത്ര​പ്ര​ധാ​ന നീ​ക്കം. നാ​ല് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യാ​ണ്​ പു​തി​യ സ്ട്രാ​റ്റ​ജി രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആം​ബു​ല​ൻ​സ് സേ​വ​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ക, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക, അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഫ​ല​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്​ ഒ​ന്ന്. ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക​യും സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ ര​ണ്ടാ​മ​ത്തെ ഘ​ട​കം.

പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ്​ മൂ​ന്നാ​മ​ത്തെ ഘ​ട​കം. മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് അ​തോ​റി​റ്റി​യെ ഭാ​വി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ സ​ജ്ജ​മാ​ക്കു​ന്ന​താ​ണ്​ അ​ന്തി​മ ഘ​ട​കം. തു​ട​ർ​ച്ച​യാ​യ വി​ക​സ​ന​ത്തി​നും സേ​വ​ന​സ​ന്ന​ദ്ധ​ത​ക്കും അ​തോ​റി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും, മ​നു​ഷ്യ​സേ​വ​ന​ത്തി​നാ​യി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഒ​രു ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഡോ. ​അ​ൽ ഉ​വൈ​സി ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - ‘Strategy 2028’
Next Story