കാറിന് പിന്നിലിടിച്ച വാഹനത്തിന്റെ പടമെടുത്ത മലയാളി ഡ്രൈവർക്ക് നേരെ ആക്രമണം
text_fieldsറിയാദ്: തെൻറ കാറിന് പിന്നിലിടിച്ച വാഹനത്തിെൻറ പടമെടുക്കാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ് മലയാളിയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. കോഴിക്കോട് കൊടുവള്ളി അരീക്കുളം സ്വദേശി മാത്തോത്ത് ജനാർദ്ദനെൻറ (44) വലത് കണ്ണിനാണ് 20 ശതമാനം കാഴ്ച പോയത്. വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയി. മൂന്നാഴ്ച മുമ്പുണ്ടായ സംഭവത്തെ തുടർന്ന് സഹായം തേടി ഇന്ത്യൻ എംബസിയിൽ സമീപിച്ചപ്പോഴാണ് പുറംലോകം അറിഞ്ഞത്.
റിയാദ് എക്സിറ്റ് ഏഴിലെ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ രണ്ടു വർഷമായി ൈഡ്രവറായ ഇയാൾ വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരാൻ പോയപ്പോഴാണ് സംഭവം. വിമാനത്താവളത്തിന് സമീപമുള്ള പൊലീസ് ചെക്ക് പോസ്റ്റ് കഴിഞ്ഞയുടനെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചു. നിറുത്തി ഇറങ്ങി നോക്കിയപ്പോൾ തെൻറ കാറിെൻറ പിൻവശത്ത് സാരമായ തകരാറുണ്ടായതായി കണ്ടു. ഇൻഷുറൻസ് ആവശ്യത്തിനായി ഇടിച്ച കാറിെൻറ ഫോേട്ടാ മൊബൈൽ ഫോണുപയോഗിച്ച് എടുക്കാൻ ശ്രമിക്കുേമ്പാഴാണ് അടിയേറ്റത്.
ഇടിച്ച കാറിെൻറ ഡ്രൈവറാണ് പ്രകോപിതനായി വടിയുമായി പുറത്തിറങ്ങി അടിച്ചത്. വലത്തെ കണ്ണിെൻറ ഭാഗത്തേറ്റ അടിയിൽ നിലതെറ്റി ജനാർദ്ദനൻ വീണുപോയി. പോരയിൽ കുളിച്ച് റോഡരുകിൽ കിടന്ന ഇയാളെ ഒരു സ്വദേശി ചെക്ക് പോസ്റ്റിലെ പോലീസിന് അടുെത്തത്തിച്ചു. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. പൊലീസ് ഉടനെ ആംബുലൻസ് വരുത്തി വിമാനത്താവളത്തിലെ എമർജൻസി ക്ലിനിക്കിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ബദീഅ കിങ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണിന് സാരമായി പരിക്കേറ്റതിനാൽ 20 ശതമാനം കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെന്നും ശസ്ത്രക്രിയ ചെയ്താലേ ശേഷി തിരിച്ചുകിട്ടുവെന്നും ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയക്ക് വൻതുക ചെലവാകുമെന്നതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം നാട്ടിൽ പോയി വിദഗ്ധ ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സഹായം തേടി എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തെ സമീപിച്ചത്.
ഇന്ത്യൻ സോഷ്യൽ ഫോറം ജീവകാരുണ്യ വിഭാഗം ചെയർമാൻ മുനീബ് പാഴൂരിനെ എംബസിയധികൃതർ ചുമതലപ്പെടുത്തിയത് പ്രകാരം പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. ഇടിച്ച വാഹനത്തേയോ അക്രമിയേയൊ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും എന്നാൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
