Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോട്ട് തകരാറിലായി കടലിൽ കുടുങ്ങിയ ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
ബോട്ട് തകരാറിലായി കടലിൽ കുടുങ്ങിയ ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി
cancel

മക്ക: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ മക്ക മേഖലയിൽ റാബിഖ്​​ ഉൾക്കടലിൽ വെച്ച് ബോട്ട്​ തകരാറിലായതിനെ തുടർന്ന് അപകടത്തിലായ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ബോർഡർ ഗാർഡ്​ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും മറ്റ് സേവനങ്ങളും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്.

കടലിലിറങ്ങുന്നതിന് മുൻപ് ബന്ധപ്പെട്ട എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ജലയാനങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി മക്കാ പ്രവിശ്യ, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രവിശ്യകളിൽ 994 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bangladeshi nationals rescued after their boat broke down and they were stranded at sea
Next Story