‘നേരാണ് നിലപാട്’; ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രചാരണോദ്ഘാടനം നിര്‍വ്വഹിച്ചു
text_fields‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ സൗദിതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 30, 31 തീയതികളില്‍ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ സൗദിതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു.ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
ഐ.എസ്.എം സ്റ്റേറ്റ് സെക്രട്ടറി യാസര്‍ അറഫാത്ത് സംസാരിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു. ഇസ്ലാം നേരാണ്, അതിന്റെ നിലപാട് നീതിയാണ് എന്ന് ഉദ്ഘോഷിക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറൻ, കിഴക്കൻ, മധ്യ മേഖലകൾ കേന്ദ്രീകരിച്ച് സൗദിയിലെങ്ങും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

