റഫീഖ് പന്നിയങ്കരക്ക് കഥാപുരസ്കാരം
text_fieldsറഫീഖ് പന്നിയങ്കര
റിയാദ്: പ്രവാസിയെഴുത്തുകാരനായ റഫീഖ് പന്നിയങ്കരക്ക് കഥാപുരസ്കാരം. പരസ്പരം വായനക്കൂട്ടത്തിെൻറ 10ാമത് അയ്മനം കരുണാകരൻ കുട്ടി സ്മാരക കഥാപുരസ്കാരത്തിന് റഫീഖ് എഴുതിയ 'നിലവിളക്ക്' എന്ന കഥ അർഹമായത്.
ഇതേ പുരസ്കാരം ആലപ്പുഴ സ്വദേശിയായ മുരുകൻ ആചാരിയും പങ്കിട്ടു. 15ാമത് എം.കെ. കുമാരൻ സ്മാരക കവിതാ പുരസ്കാരത്തിന് മലപ്പുറം സ്വദേശി മുനീർ അഗ്രഗാമി, കൊല്ലം സ്വദേശി ശ്യാം തറമേൽ എന്നിവരും അർഹത നേടി. 1001 രൂപയും ഫലകവും പുസ്തകങ്ങളുമാണ് പുരസ്കാരം. പ്രശസ്ത കവി എസ്. ജോസഫ് ചെയർമാനും ബാലു പൂക്കാട്, ഡോ. മുഹമ്മദ് സുധീർ എന്നിവർ അംഗങ്ങളുമായ സമിതി കവിതാപുരസ്കാരത്തിനും പ്രശസ്ത കഥാകൃത്ത് ബാബു കുഴിമറ്റം ചെയർമാനും എസ്. സരോജം, അനിൽ കോനാട്ട് എന്നിവർ അംഗങ്ങളുമായ സമിതി കഥാ പുരസ്കാരത്തിനും വിധികർത്താക്കളായി. ജനുവരി എട്ടിന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന പരസ്പരം മാസികയുടെ 18ാമത് വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ദീർഘകാലമായി റിയാദിൽ പ്രവാസിയായ റഫീഖ് പന്നിയങ്കര ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കിൽ ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

