Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി പെ​ൻ​ഷ​ൻ...

പ്ര​വാ​സി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
പ്ര​വാ​സി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ   ന​ട​പ​ടി സ്വീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി
cancel
camera_alt

 ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്​ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ

റി​യാ​ദ്​/​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘം മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച് പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യു​ള്ള നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​വാ​സി​ക​ളു​ടെ ജീ​വി​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഐ.​സി.​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ചു. ഭൂ​നി​കു​തി, മ്യൂ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ റ​വ​ന്യൂ സേ​വ​ന​ങ്ങ​ൾ​ക്കാ​യി നോ​ർ​ക്ക​യു​മാ​യി സം​യോ​ജി​പ്പി​ച്ച് ‘വെ​ർ​ച്വ​ൽ റ​വ​ന്യൂ ഓ​ഫീ​സ്’, എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രൊ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ലാ​ക്കു​ന്ന ‘എ​ൻ.​ആ​ർ.​ഐ സ്മാ​ർ​ട്ട് ഐ.​ഡി’ എ​ന്നി​വ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

കൂ​ടാ​തെ യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​ക്ഷ​യ കേ​ന്ദ്ര ശാ​ഖ​ക​ൾ ആ​രം​ഭി​ക്കു​ക, ഗ​ൾ​ഫി​ൽ സ്​​റ്റേ​റ്റ് സി​ല​ബ​സ് സ്‌​കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ക, ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ പ്ര​വാ​സി കു​ടും​ബ സ​ഹാ​യ ഡെ​സ്കു​ക​ൾ, ഇ-​പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, ‘വെ​ർ​ച്വ​ൽ പ്ര​വാ​സി സ​ഭ’ എ​ന്നി​വ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ഇ​വ പ​രി​ഗ​ണി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ലാ​നി​ങ്​ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗ​ലം, ശ​രീ​ഫ് കാ​ര​ശ്ശേ​രി, അ​ബ്​​ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് സ​ഖാ​ഫി നേ​മം എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newschief ministerpravasi pension
News Summary - Steps will be taken to restore Expat Pension
Next Story