സ്റ്റീഫൻ ദേവസ്സി ലൈവ് ഷോ റിയാദിൽ
text_fields‘സ്റ്റീഫൻ ദേവസ്സി ലൈവ് ഷോ’ സംഘാടകർ റിയാദിൽ വാർത്തസമ്മേളനത്തിൽ
റിയാദ്: പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി റിയാദിലെത്തുന്നു. വെള്ളിയാഴ്ച സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി അൽഹൈർ ഓപൺ ഓഡിറ്റോറിയത്തിൽ 'സ്റ്റീഫൻ ദേവസ്സി ലൈവ് ഷോ വിത്ത് സോളിഡ് ബാൻഡ്' എന്ന പേരിൽ അദ്ദേഹത്തിെൻറ സംഗീത പരിപാടി അരങ്ങേറും. ബ്രൗൺ സാൻഡ് ഈവന്റ്സാണ് സംഘാടകർ. പ്രമുഖ ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ് പരിപാടിയുടെ അവതാരകയാവും.
പ്രവാസി കലാസ്വാദകരെ വിസ്മയിപ്പിക്കാൻ ആവശ്യമായ ചേരുവകൾ ചേർത്താണ് പരിപാടി ആവിഷ്കരിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റീഫൻ ദേവസ്സിയുടെ സോളിഡ് ബാൻഡിനൊപ്പം മലയാള സിനിമയിലെ പിന്നണി ഗായകരായ ശ്യാം പ്രസാദ്, സംസ്ഥാന അവാർഡ് ജേതാവ് മധുശ്രീ നാരായണൻ, സജില സലീം, സജിലി സലീം എന്നിവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

