എസ്.ടി.സി ബാങ്ക് ബി.എഫ്.സി ചാമ്പ്യൻസ് കപ്പിന് തുടക്കം
text_fieldsഎസ്.ടി.സി ബാങ്ക് ബി.എഫ്.സി ചാമ്പ്യൻസ് കപ്പിന് മർവാൻ അൽ നാസർ കിക്കോഫ്
നിർവഹിക്കുന്നു
ദമ്മാം: ബദർ ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന എസ്.ടി.സി ബാങ്ക് ബി.എഫ്.സി ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. കോബ്ര പാർക്ക് വിന്നേഴ്സ് സ്റ്റേഡിയത്തിൽ എസ്.ടി.സി പേ റീജനൽ മാനേജർ മർവാൻ അൽ നാസർ കിക്കോഫ് നിർവഹിച്ചതോടെ ചാമ്പ്യൻസ് കപ്പിനായുള്ള പോരാട്ടത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടി, മുഖ്യാതിഥി മർവാൻ അൽ നാസറിനെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു.
ഡിഫ പ്രസിഡന്റ് ഷെമീർ കൊടിയത്തൂർ, പസഫിക് ലോജിസ്റ്റിക് ബിസിനസ് മാനേജർ അഷ്റഫ് കയ്യാലത്ത്, റാഡിക്സ് ഓപ്പറേഷൻ മാനേജർ ഷാദിൽ നടുകണ്ടത്തിൽ, ബദ്ർ റബീഅ് മാനേജർ ഹബീബ് ഏലംകുളം, ബദ്ർ റബീഅ് റാക ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ താരിഖ്, മീഡിയേറ്റർ സി.ഇ.ഒ അബ്ദുല്ല, കെ.എം.സി.സി പ്രതിനിധി ആലിക്കുട്ടി ഒളവട്ടൂർ, നവയുഗം പ്രതിനിധി ഷാജി മതിലകം, നൗഷാദ് ഇരിക്കൂർ (മീഡിയ വൺ), ഡിഫ ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് കാസർകോട്, രക്ഷാധികാരി സകീർ വള്ളക്കടവ് തുടങ്ങിയവർ പങ്കെടുത്തു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടി, ബദർ ക്ലബ്ബ് പ്രസിഡന്റ് മഅ്റൂഫ് കൊണ്ടോട്ടി, സെക്രട്ടറി ഷഹീം മങ്ങാട്, ട്രഷറർ ജംഷി, റഷീദ് അഹ്മദ്, അസ്കർ, ഷഫീക് കാസിം, അനീസ് മോളൂർ, സുബിൻ ബിർഷാദ്, ജുനൈദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ആദ്യ മത്സരത്തിൽ യു.ഐ.സി മാഡ്രിഡ് എഫ്.സിയും ഡാസ്ലർ ബ്യൂട്ടി പാർലർ കെപ്വ എഫ്.സിയും തമ്മിലുള്ള മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. മൂന്നിനെതിരെ നാല് ഗോളുകൾക്ക് മാഡ്രിഡ് എഫ്.സി വിജയം സ്വന്തമാക്കി. മാഡ്രിഡ് എഫ്.സി ഗോൾ കീപ്പർ ഫായിസ് റസാക്ക്, മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരത്തിൽ ഇ.എം.എഫ് റാക്ക, യൂത്ത് ഇന്ത്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് വിജയം സ്വന്തമാക്കി. ഇ.എം.എഫ് റാക്കയുടെ നിയാസ് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

