‘സ്റ്റേ ഹോം സ്റ്റേ സേഫ്’: സിറ്റി ഫ്ലവറിൽ ഹോം ഡെലിവറി
text_fieldsറിയാദ്: ലോകത്താകമാനം പടന്നു പിടിച്ച കോവിഡ് 19െൻറ വ്യാപനം തടയാന്‍ സൗദി ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന ്ത്രണങ്ങളുടെ ഭാഗമായി കൂട്ടം കൂടിയുള്ള ഷോപ്പിങ് ഒഴിവാക്കാനായി സിറ്റിഫ്ലവര്‍ റിെട്ടയിൽ ശൃംഖല ഹോം ഡെലിവറി ആരംഭിച്ചു. ഉപഭോക്താക്കൾക്ക് വേണ്ടതെല്ലാം അവരുടെ വീട്ടിലെത്തിച്ചു നല്‍കുന്ന ‘സ്റ്റേ ഹോം സ്റ്റേ സേഫ്’ എന്ന ഹോം ഡെലിവറി സേവനം ബത്ഹ, ഹഇൽ, ജുബൈല്‍, സകാക്ക എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലാണ് ആരംഭിച്ചത്.
15 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ മാത്രമേ സേവനം ലഭ്യമാകൂ. മിനിമം 150 റിയാലിന് സാധനങ്ങള്‍ പർച്ചേസ് ചെയ്യണം. രാവിലെ ഏഴ് മുതല്‍ 10 വരെയുള്ള രണ്ട് മണിക്കൂറില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യാം. രാവിലെ 10നും ഉച്ചക്ക് ഒന്നിനും ഇടയില്‍ സാധനങ്ങൾ ഹോം ഡെലിവറി ചെലവില്ലാതെ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തും. രാവിലെ 10ന് ശേഷം ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് പിറ്റേ ദിവസം സാധനങ്ങൾ ഡെലിവറി ചെയ്യും.
0550258044, 0550259152 എന്നീ നമ്പറുകളിൽ വിളിച്ചോ വാട്സ് ആപ് സന്ദേശം അയച്ചോ സാധനങ്ങൾ ഒ ാർഡർ ചെയ്യാം. സിറ്റിഫ്ലവര്‍ പ്രവര്‍ത്തന സമയം എല്ലാദിവസവും പുലർച്ചെ 6.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ്. സിറ്റിഫ്ലവർ ഔട്ട് ലെറ്റില്‍ എത്തുന്ന ഉപഭോക്താക്കള്‍ ആവിശ്യമുള്ളവ വാങ്ങിയതിനുശേഷം പെട്ടന്ന് വീട്ടിലെത്താന്‍ ശ്രമിക്കണമെന്നും മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
പതിവുപോലെ ഷോറൂമില്‍ അധികം കറങ്ങി നടക്കാന്‍ ശ്രമിക്കരുത്. ആവിശ്യമുള്ളതെല്ലാം സിറ്റി ഫ്ലവര്‍ ഒരുക്കിയിട്ടുണ്ട്. പഴവർഗങ്ങൾ, പച്ചക്കറികൾ, പലവ്യജ്ഞനം, മത്സ്യം, മാംസം അടക്കമുള്ള എല്ലാ നിത്യോപയോഗസാധനങ്ങളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
