വിദ്യാഭ്യാസമാണ് സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ടു നയിക്കുന്നത് -മർകസ് ഫാമിലി മീറ്റ്
text_fieldsബുറൈദയിൽ ഐ.സി.എഫ്, ആർ.എസ്.സി, മർകസ് കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച മർകസ് ഫാമിലി മീറ്റിൽ മർസൂക് സഅദി കാമിൽ സഖാഫി സംസാരിക്കുന്നു
ബുറൈദ: ധാർമികതയിലൂന്നിയ വിദ്യാഭ്യാസമാണ് സമൂഹത്തെ ക്രിയാത്മകമായി ചലിപ്പിക്കുന്നതെന്നും അത്തരം സംരംഭങ്ങളോട് മനുഷ്യർ ചേർന്നു നിൽക്കണമെന്നും മർകസ് ഗ്ലോബൽ കമ്മിറ്റി അംഗം മർസൂക് സഅദി കാമിൽ സഖാഫി അഭിപ്രായപ്പെട്ടു. ബുറൈദ അൽനഖീൽ ഹാളിൽ ഐ.സി.എഫ്, ആർ.എസ്.സി, മർകസ് കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച മർകസ് ഫാമിലി മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് സൗദി നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി അബു സാലിഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മീറ്റ് മഹ്മൂദ് കോപ്പ അധ്യക്ഷത വഹിച്ചു.
ജാഫർ സഖാഫി കോട്ടക്കൽ ആമുഖഭാഷണം നടത്തി. സർക്കാർ സംവിധാനങ്ങളെ പോലും അപ്രസക്തമാക്കുന്ന സേവനങ്ങളാണ് വിദ്യാഭ്യാസ ജീവകാരുണ്യ തൊഴിൽ മേഖലകളിൽ മർകസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മർകസിനും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കും ആവശ്യമായ പിന്തുണ നൽകാൻ സമൂഹം കൂടുതൽ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയിൽ സ്ഥലംമാറ്റം ലഭിച്ചു പോകുന്ന ഖസീം സെൻട്രൽ കമ്മിറ്റി പബ്ലിക്കേഷൻ സെക്രട്ടറി അക്ബർ ഷാ കൊല്ലത്തിന് യാത്രയയപ്പ് നൽകി. അബ്ദുല്ല സകാക്കിർ സ്വാഗതവും ശിഹാബ് സവാമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

