Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസം​സ്ഥാ​ന ഹ​ജ്ജ്...

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മ​ദീ​ന സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മ​ദീ​ന സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മ​ദീ​ന​യി​ൽ സം​സ്ഥാ​ന ഹ​ജ്ജ് നോ​ഡ​ൽ ഓ​ഫി​സ​ർ ജാ​ഫ​ർ മാ​ലി​ക്കു​മാ​യി ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്നു

മാ​ലി​ക്കു​മാ​യി ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്നു

മാ​ലി​ക്കു​മാ​യി ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്നു

മ​ദീ​ന: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​വു​മാ​യ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മ​ദീ​ന സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ദീ​ന​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം മൂ​ന്നു ദി​വ​സം മ​ദീ​ന​യി​ൽ ത​ങ്ങും. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​തി​ന​കം മ​ദീ​ന​യി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക സം​ഘ​ത്തെ ചെ​യ​ർ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു.

ഹ​ജ്ജി​നു​ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന മ​ല​യാ​ളി തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​ത്തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഹ​ജ്ജ് നോ​ഡ​ൽ ഓ​ഫി​സ​ർ ജാ​ഫ​ർ മാ​ലി​ക്കി​നെ മ​ദീ​ന​യി​ൽ നേ​രി​ൽ ക​ണ്ട് ഒ​രു​ക്കം സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം മി​ക​ച്ച പു​രോ​ഗ​തി​യി​ലാ​ണെ​ന്നും സം​സ്ഥാ​ന ഹ​ജ്ജ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ടാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഹാ​ജി​മാ​രെ സേ​വി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വി​വി​ധ മ​ല​യാ​ളി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര ഷെ​ഡ്യൂ​ൾ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ​ക്ക് അ​ദ്ദേ​ഹം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedinaChairmanState Hajj CommitteeC. Muhammad Faizi
News Summary - State Hajj Committee Chairman C. Muhammad Faizi visited Medina
Next Story