Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസം​സ്ഥാ​ന ബ​ജ​റ്റ്;...

സം​സ്ഥാ​ന ബ​ജ​റ്റ്; പ്ര​വാ​സി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ഐ.​സി.​എ​ഫ്

text_fields
bookmark_border
സം​സ്ഥാ​ന ബ​ജ​റ്റ്; പ്ര​വാ​സി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ഐ.​സി.​എ​ഫ്
cancel

റി​യാ​ദ്: കേ​ര​ള സ​ർ​ക്കാ​റി​െൻറ 2026-27 സം​സ്ഥാ​ന ബ​ജ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ​വും വി​ക​സ​ന​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​താ​ണെ​ങ്കി​ലും, പ്ര​വാ​സി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത​യും വ്യാ​പ്തി​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) വി​ല​യി​രു​ത്തി.

തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കു​ള്ള തൊ​ഴി​ൽ-​സം​രം​ഭ​ക​ത്വ സ​ഹാ​യം, സാ​മൂ​ഹി​ക സു​ര​ക്ഷ എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും, വി​ദേ​ശ തൊ​ഴി​ൽ വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പു​തി​യ ത​ല​മു​റ​ക്കാ​യി നൈ​പു​ണ്യ വി​ക​സ​നം, ഡി​ജി​റ്റ​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നി​വ​ക്കു​ള്ള ദീ​ർ​ഘ​കാ​ല ന​യം രൂ​പ​വ​ത്ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി നി​ക്ഷേ​പം ന​ട​ത്താ​ൻ സിം​ഗി​ൾ വി​ൻ​ഡോ ക്ലി​യ​റ​ൻ​സോ​ടു കൂ​ടി ഇ​ൻ​വെ​സ്റ്റ് കേ​ര​ള സെ​ൽ, സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് സോ​ൺ എ​ന്നി​വ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ ചു​വ​ടു​വെ​പ്പാ​ണ്. ടൂ​റി​സം മേ​ഖ​ല​ക്ക് 325.36 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും അ​തി​ന് വ്യ​വ​സാ​യ പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത് പ്ര​വാ​സി വ്യ​വ​സാ​യി​ക​ൾ​ക്ക് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കും. പ്ര​വാ​സി മ​ക്ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ നോ​ള​ജ് വാ​ലി ദൗ​ത്യം സ​ഹാ​യി​ക്കു​മെ​ന്നും, മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ആ​ശ്വാ​സ​മേ​കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലൂ​ടെ 25 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ത് ഗു​ണ​ക​ര​മാ​വു​മെ​ന്നും ഐ.​സി.​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - State Budget; ICF calls for more clarity in expatriate declarations
Next Story