Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടൊ​യോ​ട്ട...

ടൊ​യോ​ട്ട മോ​​ട്ടോ​ർ റാ​ലി​ക്ക്​ തു​ട​ക്കം

text_fields
bookmark_border
ടൊ​യോ​ട്ട മോ​​ട്ടോ​ർ റാ​ലി​ക്ക്​ തു​ട​ക്കം
cancel
camera_alt

ഹാ​ഇ​ലി​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​ട്ര മോ​​ട്ടോ​ർ റാ​ലി ഗ​വ​ർ​ണ​ർ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​അ​ദ്​ ഫ്ലാ​ഗ്​​ഓ​ഫ് ചെ​യ്യു​ന്നു

​ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​ട്ര മോ​​ട്ടോ​ർ റാ​ലി​ക്ക്​ തു​ട​ക്കം. രാ​ജ്യ​ത്തെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ​മേ​ഖ​ല​യി​ലെ ഹാ​ഇ​ലി​ലാ​ണ്​ റാ​ലി ആ​രം​ഭി​ച്ച​ത്. മ​ഗ്​​വാ​അ്​ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹാ​ഇ​ൽ ഗ​വ​ർ​ണ​ർ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​അ​ദ്​ ഫ്ലാ​ഗ്​​ഓ​ഫ് ചെ​യ്​​തു. ഈ ​വ​ർ​ഷ​ത്തെ സീ​സ​ണി​ലെ ക്രോ​സ് ക​ൺ​ട്രി റാ​ലി​ക്കു​ള്ള ലോ​ക​ക​പ്പി​െൻറ ഏ​ഴാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യു​മാ​യ റൗ​ണ്ടി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​താ​ണി​ത്.

സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​മീ​ർ​ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഫൈ​സ​ൽ, മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ഹ​ദ് ബി​ൻ മു​ഖ്​​രി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. 17​ വ​ർ​ഷം മു​മ്പാ​ണ്​ ടൊ​യോ​ട്ട ഹാ​ഇ​ൽ അ​ന്താ​രാ​ഷ്​​ട്ര റാ​ലി ആ​രം​ഭി​ച്ച​തെ​ന്നും സാ​മ്പ​ത്തി​ക​വും വി​നോ​ദ​സ​ഞ്ചാ​ര​പ​ര​വു​മാ​യ ന​ല്ല സ്വാ​ധീ​നം ഇ​ത്​ ചെ​ലു​ത്തി​യ​താ​യും മേ​ഖ​ല ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ സൗ​ദി ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നു​ പി​ന്നാ​ലെ​യാ​ണ് ഹാ​ഇ​ലി​ൽ റാ​ലി ന​ട​ക്കു​ന്ന​തെ​ന്ന് അ​മീ​ർ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​ർ റാ​ലി ചാ​മ്പ്യ​ന്മാ​രെ ഹാ​ഇ​ൽ മ​രു​ഭൂ​മി​യി​ൽ മ​ത്സ​ര​ത്തി​നെ​ത്തി​ക്കു​ന്ന​തി​ൽ മേ​ഖ​ല​യും രാ​ജ്യ​വും സ​ന്തു​ഷ്​​ട​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota
News Summary - Starting Toyota Motor Rally
Next Story