ഐ.എസ്.എഫ് അംഗത്വ കാമ്പയിന് ദമ്മാമിൽ തുടക്കം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിെൻറ കിഴക്കൻ പ്രവിശ്യതല
ഉദ്ഘാടന ചടങ്ങിൽ നിന്ന്
ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിെൻറ കിഴക്കൻ പ്രവിശ്യതല കാമ്പയിന് ദമ്മാമിൽ തുടക്കമായി. 'ശാക്തീകരണത്തിനായി ഒന്നിക്കുക'എന്ന സന്ദേശമുയർത്തി നടന്ന പരിപാടി ഐ.എസ്.എഫ് ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് മൻസൂർ എടക്കാട് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിെൻറ ശാക്തീകരണത്തിനായി ജനാധിപത്യപരമായ മാർഗത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ െഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ നയനിലപാടുകൾ ഭാവി ഇന്ത്യക്ക് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നതെന്ന് മൻസൂർ എടക്കാട് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്കുണ്ടായ തിളക്കമാർന്ന വിജയവും സോഷ്യൽ ഫോറത്തിലേക്ക് നിരവധി പേർ കടന്നുവരാൻ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ റയ്യാൻ ബ്ലോക്ക് പ്രസിഡൻറ് അലി മാങ്ങാട്ടുർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് മീഡിയ ഇൻചാർജ് അഹമ്മദ് യൂസുഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം അനീസ് ബാബു കോഡൂർ എന്നിവർ സംസാരിച്ചു. സൈനുട്ടി എടപ്പാൾ, ശറഫുദ്ദീൻ ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

