സിറ്റി ഫ്ലവറില് 'സേവ് നൗ' വിലക്കുറവിെൻറ മാമാങ്കത്തിന് തുടക്കം
text_fieldsറിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഉപഭോക്താക്കള്‍ക്കായി ഈദ് ഓഫറുകള്‍ക്ക് പിന്നാലെ അതിശയ വിലക്കുറവുമായി വീണ്ടും. 'സേവ് നൗ' എന്ന പ്രമോഷൻ പരിപാടിക്ക് ബുധനാഴ്ച തുടക്കമായി. വമ്പൻ വിലക്കിഴിവിൽ ആകര്‍ഷകമായ ഉല്പന്നങ്ങള് സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
നിശ്ചിത ദിവസങ്ങള്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. കൂടാതെ മറ്റു വിഭാഗങ്ങളില്‍ നല്‍കിവരുന്ന കില്ലര്‍ ഓഫറും ഇതോടൊപ്പം ലഭ്യമാകും. സിറ്റി ഫ്ലവര്‍ നേരത്തെ നല്‍കിവരുന്ന സ്പെഷല്‍ ഓഫര്‍ പ്രൈസ് ഇതോടൊപ്പം മറ്റു ഉല്പന്നങ്ങള്ക്കും ലഭ്യമാകും. സിറ്റി ഫ്ലവര്‍ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം പച്ചക്കറികള്‍ പ്രത്യേകിച്ച് ഇന്ത്യൻ പഴങ്ങളും പച്ചക്കറികൾ മുതൽ മാംസം വരെയും പരമ്പരാഗത വസ്ത്രങ്ങളായ സാരികളും ചുരിദാറുകളുമടക്കം ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങള്, ടോർച്ച്, ഇസ്തിരി പെട്ടി, ഷേവിങ് സെറ്റുകള്‍, മിക്സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞവിലയില്‍ 'സേവ് നൗ' ഓഫറിനൊപ്പം ലഭ്യമാകും.
സിറ്റി ഫ്ലവറിെൻറ സൗദിയിലെയും ബഹ്റൈനിലെയും എല്ലാ ഡിപ്പാർട്മെൻറ് സ്റ്റോറിലും ഹൈപര്‍ മാർക്കറ്റുകളിലും ഓഫര്‍ ലഭ്യമാണ്. റിയാദ്, ദമ്മാം, ഹഫര്‍ അൽ ബാത്വിന്‍, ഹാഇല്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹുഫൂഫ്, അൽ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാംബു, ബഹ്റൈന്‍ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകുമെന്നും മാനേജ്മെൻറ് അറിയിച്ചു.

