Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ണ വി​പ​ണി​ക്ക്​...

ഓ​ണ വി​പ​ണി​ക്ക്​ തു​ട​ക്കം: ഇ​ന്ത്യ​യി​ൽ​നി​ന്ന് ചാ​ര്‍ട്ട​ര്‍ വി​മാ​ന​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളെ​ത്തി​ച്ച് നെ​സ്‌​റ്റോ

text_fields
bookmark_border
ഓ​ണ വി​പ​ണി​ക്ക്​ തു​ട​ക്കം: ഇ​ന്ത്യ​യി​ൽ​നി​ന്ന് ചാ​ര്‍ട്ട​ര്‍ വി​മാ​ന​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളെ​ത്തി​ച്ച് നെ​സ്‌​റ്റോ
cancel
camera_alt

നെ​സ്‌​റ്റോ ഇ​ന്ത്യ​യി​ൽ​നി​ന്ന് ചാ​ര്‍ട്ട​ര്‍ വി​മാ​ന​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളെ​ത്തി​ച്ച​പ്പോ​ൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഓ​ണാ​ഘോ​ഷം സ​ജീ​വ​മാ​ക്കാ​ൻ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ഒ​രു​ങ്ങി. ഇ​ന്ത്യ​യി​ൽ​നി​ന്ന് നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ലെ​ത്തി​ച്ചാ​ണ് ഈ ​പ്രാ​വ​ശ്യം ഓ​ണം ഗം​ഭീ​ര​മാ​ക്കാ​ൻ നെ​സ്​​റ്റോ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല നെ​സ്‌​റ്റോ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് 16 ട​ണ്‍ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍ഗ​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​യി​ല്‍നി​ന്ന് സൗ​ദി​യി​ലെ​ത്തി​ച്ച​ത്. സ്‌​പൈ​സ് ജെ​റ്റി​െൻറ പ്ര​ത്യേ​ക കാ​ര്‍ഗോ വി​മാ​ന​ത്തി​ലാ​ണ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ന്ത്യ​ന്‍ പ​ച്ച​ക്ക​റി​ക​ള്‍ നെ​സ്​​റ്റോ​യു​ടെ സൗ​ദി​യി​ലെ മു​ഴു​വ​ന്‍ സ്‌​റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ക്കും. മു​രി​ങ്ങ, വാ​ഴ​ക്ക, ചേ​മ്പ്, ചേ​ന, കൂ​ര്‍ക്ക, ക​റി​വേ​പ്പി​ല, പ​പ്പാ​യ, ഏ​ത്ത​പ്പ​ഴം, വാ​ള​ന്‍പു​ളി, ക​രി​മ്പ്, പ​ട​വ​ലം, ഉ​ള്ളി, ഞാ​ലി​പ്പൂ​വ​ന്‍ പ​ഴം, കൈ​ത​ച്ച​ക്ക, വെ​ണ്ട, കൊ​വ​ക്ക, കു​ടം​പു​ളി, പ​ച്ച​മാ​ങ്ങ, പ​യ​ര്‍, നെ​ല്ലി​ക്ക, വെ​ള്ള​രി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി നാ​ട​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് വി​മാ​ന​ത്തി​ല്‍ എ​ത്തി​ച്ച​ത്.

വാ​ഴ​യി​ല​യും എ​ത്തി​ച്ചി​ട്ടു​ണ്ട്. ഓ​ണം പ്ര​മാ​ണി​ച്ച് നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ 22 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.സ​ദ്യ​യു​ടെ ബു​ക്കി​ങ്ങി​ന് ക​സ്​​റ്റ​മ​ർ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​​വു​ന്ന​താ​ണ്. സ​ദ്യ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ ഈ ​മാ​സം 31ന് ​ഉ​ച്ച​ക്ക് 1.30 വ​രെ സ​ദ്യ സ്‌​റ്റോ​റു​ക​ളി​ല്‍നി​ന്നു സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മാ​നേ​ജ്​​മെൻറ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nestoOnam Marketgulf newssaudi newsCharter Flights
Next Story