ലോകകപ്പ്​:  സൗദി പ്രത്യേക  സ്​റ്റാമ്പ്​ പുറത്തിറക്കി

09:31 AM
13/06/2018

ജിദ്ദ: ഒരുവ്യാഴവട്ടത്തിന്​ ശേഷം ഫുട്​ബാൾ ലോകകപ്പിന്​ രാജ്യം യോഗ്യത നേടിയതി​​​െൻറ ഒാർമക്ക്​ സൗദി പോസ്​റ്റർ കോർപറേഷൻ പ്രത്യേക സ്​റ്റാമ്പുകൾ​ പുറത്തിറക്കി. അഞ്ച്​ റിയാലി​​​െൻറ സ്​റ്റാമ്പ്​ ആണ്​ ഇതിൽ വിലയേറിയത്​​. ലോകകപ്പ്​ സന്നാഹ മത്സരങ്ങളുടെ ഭാഗമായി സ്​പെയിനിൽ കളിച്ച ടീമി​​​െൻറ ചിത്രമാണ്​ ഇൗ സ്​റ്റാമ്പിലുള്ളത്​. ജനറൽ സ്​പോർട്​സ്​ അതോറിറ്റിയുടെയും ഫിഫ ലോകകപ്പി​​​െൻറയും ലോഗോയും സ്​റ്റാമ്പിലുണ്ട്​. രണ്ടുറിയാലി​​​െൻറ രണ്ടുസ്​റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്​. 
 

Loading...
COMMENTS