സി.ബി.എസ്.ഇ 12ാം ക്ലാസിൽ 98.8 ശതമാനം മാർക്ക്; റീ വാല്വേഷനിലൂടെ ഒന്നാം റാങ്ക് നേടി ശ്രീലക്ഷ്മി അഭിലാഷ്
text_fieldsസി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിന് ഡിസ്പാകിന്റെ ആദരവ്
വിപിൻദാസ് ചെട്ടിയത്ത് സമ്മാനിക്കുന്നു
ദമ്മാം: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ റീ വാല്വേഷനിലൂടെ 98.8 ശതമാനം മാർക്ക് കരസ്ഥമാക്കി സൗദി അറേബ്യയിൽ ഒന്നാം റാങ്ക് നേടി ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി ശ്രീലക്ഷ്മി അഭിലാഷ്. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ
പേരന്റ്സ് അസോസിയേഷൻ കേരള (ഡിസ്പാക്) ശ്രീലക്ഷ്മിയെ ആദരിച്ചു. ദമ്മാം തറവാട് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ ശ്രീലക്ഷ്മിക്ക് എ.എം.ഇ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ വിപിൻദാസ് ചെട്ടിയത്ത് പ്രശംസാഫലകം സമ്മാനിച്ചു. നേരത്തെ ഡിസ്പാക് സംഘടിപ്പിച്ച പരിപാടിയിൽ ടോപ്പേഴ്സ് അവാർഡ് സ്വീകരിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും വിപിൻദാസ് ചെട്ടിയത്ത് ഫലകങ്ങൾ കൈമാറി. ഡിസ്പാക് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷതവഹിച്ചു.
കുട്ടികളും അവരുടെ രക്ഷിതാക്കളും കഷ്ടപ്പെട്ട് നേടിയെടുത്ത ഇത്തരത്തിലുള്ള വിജയങ്ങളെ ആദരിക്കാൻ ഡിസ്പാക് എന്നും മുൻപന്തിയിൽ ഉണ്ടാവുമെന്ന് ചെയർമാൻ നജീം ബഷീർ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ആശിഫ് ഇബ്രാഹിം, മുജീബ് കളത്തിൽ, ജോയന്റ് സെക്രട്ടറി അജീം ജലാലുദ്ദീൻ, സ്പോർട്സ് കൺവീനർ ജോയി വർഗീസ്, ആർട്സ് കൺവീനർ നിസ്സാം യൂസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ മുസ്തഫ പവേയിൽ, ടി.പി. ഷമീർ, അനസ് ബഷീർ, എം.എം. റാഫി, നാസർ കടവത്ത് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി താജു അയ്യാരിൽ സ്വാഗതവും ട്രഷറർ ആസിഫ് താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

