Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅനുമതി പത്രമില്ലാതെ...

അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക്​ 10,000 റിയാൽ പിഴ

text_fields
bookmark_border
അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക്​ 10,000 റിയാൽ പിഴ
cancel

ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ കാത്തിരിക്കുന്ന​ത്​ 10,000 റിയാൽ പിഴ. കോവിഡ്​ വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിലാണ്​ ഹജ്ജ്​ അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്​ദലിഫ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവർക്കാണ്​ ഇത്രയധികം തുകയുടെ പിഴ ചുമത്തുക.

നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്ന്​ പ്രാദേശിക അറബി പത്രം റിപ്പോർട്ടു​ ചെയ്​തു. കോവിഡ്​ പശ്ചാത്തലത്തിൽ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകൾക്ക്​ മാത്രമാണ്​ ഇത്തവണ ഹജ്ജിന്​ അവസരമൊരുക്കുന്നത്​.​

അനുമതി പത്രമില്ലാത്തവർ ഹജ്ജിനെത്തുന്നത്​ തടയാൻ കർശനമായ നിരീക്ഷണമുണ്ടാകും. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ഹജ്ജ്​ കർമം പൂർത്തിയാക്കുന്നതിനും വേണ്ടിയാണിത്​.

ഹജ്ജ്​ വേളയിൽ ദുൽഖഅദ്​ 28 മുതൽ ദുൽഹജ്ജ്​ 10 വരെ പുണ്യസ്​ഥലങ്ങളിലേക്ക്​ അനുമതി പത്രമില്ലാത്തവരെ കടത്തിവിടുകയില്ലെന്ന്​ നേരത്തെ പ്രഖ്യാപിച്ച ഹജ്ജ്​ ​പ്രോ​േട്ടാകോളിൽ വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiahajjgulf news
News Summary - SR10,000 fines for businesses violating rules in Saudi Arabia
Next Story