സ്പോൺസറെ കാണാതെ അലഞ്ഞ രോഗിക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി
text_fieldsദമ്മാം: കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് ഒരു വശം തളർന്നു വീണ മധ്യവയസ്കന് സാമൂഹ്യ പ്രവർത്തകർ തുണയായി. ദമ് മാമിൽ ഹോട്ടൽ ജോലിക്കെത്തിയ ഹരിപ്പാട്, താമല്ലാക്കൽ സുൈബർ (59) ആണ് മാസങ്ങൾ നീണ്ട ദുരിത ജീവിതങ്ങൾക്ക് ശേഷം ക ഴിഞ്ഞ ദിവസം നാടണഞ്ഞത്. രണ്ട് കൊല്ലം മുമ്പ് മരുമകൻ നൽകിയ വിസയിൽ സൗദിയിലെത്തിയ അദ്ദേഹത്തിന് സ്പോൺസറുമാ യി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഹോട്ടൽ പണി നഷ്ടപ്പെടുകയും വിവിധ രോഗങ്ങൾ കീഴ്പെടുത്തുകയും ചെയ്ത സുൈബെ ർ സ്പാൺസറെ അറിയാത്തതിനാൽ നാട്ടിൽ പോകാനും കഴിയുമായിരുന്നില്ല.
ഇതിനിടയിൽ സുബൈറിനെ ഗൾഫിലെത്തിച്ച ആൾ മടങ്ങുകയും ചെയ്തിരുന്നു. ലഭ്യമായ വിവരം അനുസരിച്ച് സ്പോൺസർ റിയാദിലുണ്ടെന്ന ഉൗഹത്താൽ അവിടെയെത്തി ഏറെ അലഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ നാട്ടിലെത്താൻ കഴിയില്ലെന്ന കടുത്ത മാനസിക സംഘർഷം കൂടിയായതോടെ സുബൈർ ഒരു വശം തളർന്നു വീഴുകയായിരുന്നു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ബന്ധുവിെൻറ മുറിയിൽ അകപ്പെട്ടുപോയ സുബൈർ എല്ലാവർക്കും ഭാരമായി.
സുബൈറിനെ നാട്ടിലെത്തിക്കാനുള്ള സഹായമഭ്യർഥിച്ച് ബന്ധുക്കൾ മുട്ടാത്ത വാതിലുകളില്ല. സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി പിന്നീട് സ്പോൺസറെ കണ്ടെത്തിയെങ്കിലും ഒാൺലൈൻ സേവനം റദ്ദായതിനാൽ എക്സിറ്റടിക്കാൻ കഴിയുമായിരുന്നില്ല. മറ്റെന്തെങ്കിലും മാർഗം തേടാനും തനിക്ക് കഴിയില്ലെന്നും സ്പോൺസർ നിസ്സഹായതയോടെ ൈകമലർത്തി. സ്പോൺസർ കനിയാതെ എക്സിറ്റടിക്കാൻ കഴിയില്ലെന്നറിയാമായിരുന്ന സാമൂഹ്യ പ്രവർത്തകരെല്ലാം അതോടെ ൈകവിട്ടു. ഒമ്പത് മാസത്തിലധികമായി രോഗ ശയ്യയിലായിരുന്ന സുബൈറിന് ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ചികിത്സ തേടാനും കഴിയുമായിരുന്നില്ല. ചില സുമനസ്സുകൾ എത്തിച്ച് നൽകിയ മരുന്നുകളും മറ്റുമായിരുന്നു ആകെ ആശ്വാസം. ഇടക്കൊക്കെ ചില ക്ലിനിക്കുകളുടെ സഹായത്താൽ ചെറിയ ചികിത്സകൾ ചെയ്യാനായി.
നാട്ടിെലത്തി വിദഗ്ധ ചികിത്സ ലഭിച്ചാൽ ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാം എന്നായിരുന്നു ഡോക്ടറുെട നിർദേശം. അതി ദയനീയമായ ഇദ്ദഹത്തിെൻറ അവസ്ഥ റിയാദിലുള്ള യൂസുഫാണ് സാമൂഹ്യ പ്രവർത്തകനായ നാസ് വക്കത്തിെൻറ ശ്രദ്ധയിൽ പെടുത്തുന്നത്. ഇദ്ദേഹത്തിെൻറ അവസ്ഥയുടെ വീഡിയോ കണ്ട നാസ് സുൈബറിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. റിയാദിൽ നിന്ന് ദമ്മാമിലെത്തിച്ച സുബൈറിനെ നാസ് ഡീപോർേട്ടഷൻ സെൻറർ അധികാരികളുടെ മുമ്പിൽ ഹാജരാക്കി ദയനീയ സ്ഥിതി വിവരിച്ചു. ഇദ്ദേഹത്തിെൻറ സ്പോൺസറുടെ ഒാൺലൈൻ സേവനം റദ്ദാണെന്ന് ബോധ്യപ്പെട്ട അധികാരികൾ പ്രത്യേക അനുമതിയോടെ എക്സ്റ്റ് നൽകുകയായിരുന്നു. ഇതോടെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുക എന്നതായി കടമ്പ.
എമിറേറ്റ്സ് വിമാനത്തിൽ വീൽ ചെയറിൽ യാത്ര ചെയ്യാനുള്ള രേഖകൾ നൽകിയെങ്കിലും അനുമതി ലഭിക്കാൻ വൈകി. തുടർന്ന് ലങ്കൻ എയർ വെയ്സിെൻറ സഹായം തേടുകയായിരുന്നു. വിവരങ്ങൾ അറിഞ്ഞപ്പോൾ വീൽ ചെയർ അനുമതിക്ക് കാലതാമസമെടുക്കുമെന്നതിനാൽ നിവർന്ന് നിന്ന് കാണിച്ചാൽ യാത്രാനുമതി നൽകാമെന്ന ഒരു ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു. നിയമങ്ങൾ മാറ്റിനിർത്തി ഒരു ഉദ്യോഗസ്ഥൻ മനുഷ്യത്വ പരമായ തീരുമാനമെടുത്തതാണ് സുബൈറിന് തുണയായത്. ബന്ധു ഇസ്മായിലും എക്സിറ്റിൽ നാട്ടിലേക്ക് പോകുന്ന ഹനീഫ മൂവാറ്റുപുഴയും താങ്ങി നിർത്തി പതുക്കെ സുൈബറിനെ വിമാനത്തിൽ എത്തിച്ചു. നാട്ടിൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈർ സുഖം പ്രാപിച്ച് വരുന്നതായി കുടുംബം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
