Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആത്മീയതയും സൗഹൃദവും...

ആത്മീയതയും സൗഹൃദവും ഒത്തുചേർന്നു; ‘മാസ് റിയാദ്’ ഇഫ്താർ സംഗമം ശ്രദ്ധേയമായി

text_fields
bookmark_border
ആത്മീയതയും സൗഹൃദവും ഒത്തുചേർന്നു; ‘മാസ് റിയാദ്’ ഇഫ്താർ സംഗമം ശ്രദ്ധേയമായി
cancel
camera_alt

റിയാദിൽ മുക്കം ഏരിയ സർവിസ്​ സൊസൈറ്റി സംഘടിപ്പിച്ച ഇഫ്​താർ സംഗമത്തിൽ നവാസ് വെളളിമാട്കുന്ന് റമദാൻ സന്ദേശം നൽകുന്നു

റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. റിയാദ്​ മലസ് ലുലു ഹൈപ്പർമാർക്കറ്റിലെ കാൻറീൻ റസ്​റ്റോറൻറിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. മാസ് മുൻ പ്രസിഡൻറ്​ പി.സി. അബ്​ദു മാസ്​റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സലാം പേക്കടൻ ഖിറാഅത്ത് പാരായണം നടത്തി. റമദാ​ന്റെ ആത്മസംയമനം, സഹനം, സമൂഹ ഐക്യം എന്നിവ ഉയർത്തിപ്പിടിക്കേണ്ട ആവശ്യകതയെ കുറിച്ച് നവാസ് വെളളിമാട്കുന്ന് റമദാൻ സന്ദേശം നൽകി.

റമദാൻ മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന ആത്മീയ വിദ്യാലയമാണെന്നും, സഹജീവികളുടെ ദുഃഖം പങ്കിടേണ്ട സമയം കൂടിയാണെന്നും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച ഹർഷദ് ഫറോക്ക്, അശ്റഫ് മേച്ചേരി, എം.ടി. ഹർഷാദ്, പി.പി. യൂസഫ്, ഇസ്ഹാഖ് മാളിയേക്കൽ എന്നിവർ ഓർമിപ്പിച്ചു. റിയാദിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, അബ്​ദുല്ല വല്ലാഞ്ചിറ എന്നിവരും മാസ് ഭാരവാഹികളായ മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ഫൈസൽ കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ, സി.കെ. സാദിഖ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

സത്താർ കാവിൽ, സഫറുള്ള കൊടിയത്തൂർ, അഫീഫ് കക്കാട്, നാസർ പുത്തൻ പീടിയേക്കൽ, ഷംസു കാരാട്ട്, അലി പേക്കാടൻ, ഷമീം മുക്കം, ഹാറൂൺ കാരക്കുറ്റി, ഷമീൽ കക്കാട്, ഷാഹുൽ ഹമീദ് കൊടിയത്തൂർ, ഫാറൂഖ് കക്കാട്, മൻസൂർ എടക്കണ്ടി, അയ്യുബ് അരിമ്പ്ര, ഷംസു കക്കാട്, അസ്​ലം കറുത്തപറമ്പ് എന്നിവർ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറർ എ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsIftar gatheringmas riyadh
News Summary - Spirituality and friendship come together; ‘Mas Riyadh’ Iftar gathering
Next Story