Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​പ​ഭോ​ഗ​കാ​ല​ത്തെ...

ഉ​പ​ഭോ​ഗ​കാ​ല​ത്തെ ആ​ത്മീ​യ വി​പ്ല​വം

text_fields
bookmark_border
ഉ​പ​ഭോ​ഗ​കാ​ല​ത്തെ ആ​ത്മീ​യ വി​പ്ല​വം
cancel

ദൈ​വം മ​നു​ഷ്യ​ർ​ക്കു ന​ൽ​കി​യ സ​മ​ഗ്ര​മാ​യ ജീ​വി​ത പ​ദ്ധ​തി​യാ​ണ് ഇ​സ്​​ലാം. അ​തി​ലെ അ​നു​ഷ്ഠാ​ന​ങ്ങ​ൾ കേ​വ​ലം ച​ട​ങ്ങു​ക​ള​ല്ല; മ​റി​ച്ച് മ​നു​ഷ്യ​െൻറ ചി​ന്ത​യെ​യും സ്വ​ഭാ​വ​ത്തെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത്വത്തെ​യും സം​സ്ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ബൗ​ദ്ധി​ക-​നൈ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ്. ഈ ​വ്യ​വ​സ്ഥി​തി​യു​ടെ ഏ​റ്റ​വും തെ​ളി​ഞ്ഞ രൂ​പ​മാ​ണ് റ​മ​ദാ​നും അ​തി​ലെ വ്ര​താ​നു​ഷ്ഠാ​ന​വും.​ശ​രീ​ര​ത്തെ നി​യ​ന്ത്രി​ക്കു​ക​യും മ​ന​സ്സി​നെ ശു​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സ​മ​ഗ്ര പ്ര​ക്രി​യ​യാ​യാ​ണ് വ്ര​തം ഇ​സ്​​ലാ​മി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന ഒ​രു കാ​യി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന​പ്പു​റം, മ​നു​ഷ്യ​ന്റെ ആ​ന്ത​രി​ക ലോ​ക​ത്തെ പു​ന​ഃനി​ർ​മി​ക്കു​ന്ന ആ​ത്മീ​യ പ​രി​ശീ​ല​ന​മാ​ണ​ത്.​ഖു​ർ​ആ​ൻ വ്ര​ത​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ഒ​രു ശി​ക്ഷ​ണോ​പാ​ധി​യാ​യാ​ണ്. മു​ൻ​കാ​ല സ​മൂ​ഹ​ങ്ങ​ൾ​ക്കും ഇ​ത് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഇ​തി​​ന്റെ സാ​ർ​വ​ലൗ​കി​ക പ്ര​സ​ക്തി വെ​ളി​പ്പെ​ടു​ന്നു. വ്ര​ത​ത്തി​​ന്റെ അ​ന്തി​മ ല​ക്ഷ്യം ത​ഖ്‌​വ അ​ഥ​വ

നൈ​തി​ക ജാ​ഗ്ര​ത വ​ള​ർ​ത്തു​ക എ​ന്ന​താ​ണ്.

ഇ​ത് ശ​രീ​ര​ത്തെ പീ​ഡി​പ്പി​ക്കു​ന്ന ഒ​ന്ന​ല്ല; മ​റി​ച്ച് ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഇ​ന്ദ്രി​യ​പ്രേ​ര​ണ​ക​ൾ​ക്കും മേ​ൽ ബു​ദ്ധി​യു​ടെ​യും ആ​ത്മ​ബോ​ധ​ത്തി​​ന്റെ​യും നി​യ​ന്ത്ര​ണം സ്ഥാ​പി​ക്ക​ലാ​ണ്. വി​ശ്വാ​സ​ത്തോ​ടും പ്ര​തി​ഫ​ലേ​ച്ഛ​യോ​ടും കൂ​ടി വ്ര​ത​മെ​ടു​ക്കു​ന്ന​വ​​ന്റെ പാ​പ​ങ്ങ​ൾ മാ​യു​ക​യും മ​ന​സ്സ് നി​ർ​മ​ല​മാ​വു​ക​യും ചെ​യ്യു​ന്നു.

ത​ന്റെ ദൗ​ർ​ബ​ല്യ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും അ​വ​യെ മ​റി​ക​ട​ക്കാ​നും ഓ​രോ വി​ശ്വാ​സി​യെ​യും ഈ ​മാ​സം പ്രാ​പ്ത​നാ​ക്കു​ന്നു.

ച​രി​ത്ര​പ​ര​മാ​യി നോ​ക്കി​യാ​ൽ, ജൂ​ത-​ക്രൈ​സ്ത​വ മ​ത​ങ്ങ​ളി​ലും പു​രാ​ത​ന സം​സ്കാ​ര​ങ്ങ​ളി​ലും ഉ​പ​വാ​സം നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​സ്​​ലാം അ​തി​നെ വ്യ​ക്തി​പ​ര​മാ​യ ആ​ത്മ​ശു​ദ്ധി​യോ​ടൊ​പ്പം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത്വ​വു​മാ​യും ബ​ന്ധി​പ്പി​ച്ചു.വ്ര​താ​നു​ഷ്​​ഠാ​നം മ​നു​ഷ്യ​നി​ൽ സ​ഹാ​നു​ഭൂ​തി വ​ള​ർ​ത്തും. ദ​രി​ദ്ര​ന്റെ വി​ശ​പ്പി​ന്റെ വേ​ദ​ന അ​നു​ഭ​വി​ക്കു​മ്പോ​ഴാ​ണ് സ​മ്പ​ന്ന​നി​ൽ യ​ഥാ​ർ​ഥ ക​രു​ണ ജ​നി​ക്കു​ന്ന​ത്. സ​കാ​ത്തും സ​ദ​ഖ​യും ഇ​ഫ്താ​ർ പ​ങ്കി​ട​ലു​ക​ളും വ്ര​ത​ത്തി​​ന്റെ സാ​മൂ​ഹി​ക അ​ടി​ത്ത​റ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്നു.​ആ​ധു​നി​ക കാ​ല​ത്ത് റ​മ​ദാ​ൻ ഒ​രു വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്-വി​പ​ണി​വ​ത്ക​ര​ണം. വി​ശ​പ്പി​നെ അ​നു​ഭ​വി​ച്ച് വി​ന​യാ​ന്വി​ത​നാ​കേ​ണ്ട മ​നു​ഷ്യ​നെ, ആ​ധു​നി​ക ഉ​പ​ഭോ​ഗ​സം​സ്കാ​രം അ​മി​ത​ഭ​ക്ഷ​ണ​ത്തി​ലേ​ക്കും ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും വ​ഴി​തി​രി​ച്ചു​വി​ടു​ന്നു. ബ്രാ​ൻ​ഡ​ഡ് ഇ​ഫ്താ​ർ വി​രു​ന്നു​ക​ളും പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ളും റ​മ​ദാ​നെ ഒ​രു ‘ഷോ​പ്പി​ങ്​ സീ​സ​ൺ’ ആ​യി മാ​റ്റു​ന്നു. റ​മ​ദാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ‘കു​റ​വ്’ ആ​ണെ​ങ്കി​ൽ വി​പ​ണി ന​മ്മോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ‘കൂ​ടു​ത​ൽ’ ആ​ണ്. ഈ ​വൈ​രു​ദ്ധ്യം ഗൗ​ര​വ​മാ​യ ഒ​രു ചോ​ദ്യം ഉ​യ​ർ​ത്തു​ന്നു: നാം ​അ​നു​ഷ്ഠി​ക്കു​ന്ന​ത് വ്ര​ത​ത്തി​​ന്റെ ആ​ത്മാ​വോ അ​തോ അ​തി​​ന്റെ ബാ​ഹ്യ​രൂ​പ​മോ?

റ​മ​ദാ​ൻ ഒ​രു മാ​സം മാ​ത്ര​മ​ല്ല, അ​തൊ​രു ജീ​വി​ത​പാ​ഠ​മാ​ണ്. ശ​രീ​ര​ത്തെ ശി​ക്ഷി​ക്ക​ല​ല്ല, ആ​ത്മാ​വി​നെ മോ​ചി​പ്പി​ക്ക​ലാ​ണ് ഇ​തി​​ന്റെ ല​ക്ഷ്യം. വേ​ഗ​ത​യും ഉ​പ​ഭോ​ഗ​വും നി​റ​ഞ്ഞ ഈ ​ലോ​ക​ത്ത്, മ​നു​ഷ്യ​നെ അ​ൽ​പ​നേ​രം നി​ശ്ച​ല​നാ​ക്കി സ്വ​യം തി​രി​ച്ച​റി​യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന അ​പൂ​ർ​വ​മാ​യ ദൈ​വി​ക ഇ​ട​പെ​ട​ലാ​യി റ​മ​ദാ​ൻ ഇ​ന്നും നി​ല​കൊ​ള്ളു​ന്നു. ആ​ത്മീ​യ​ത​യെ വി​പ​ണി​ക്ക് പ​ണ​യം വെ​ക്കാ​തെ, അ​തി​ന്റെ യ​ഥാ​ർ​ഥ അ​ന്ത​സ്സോ​ടെ വ്ര​ത​ത്തെ നെ​ഞ്ചേ​റ്റു​ക​യാ​ണ് കാ​ല​ഘ​ട്ട​ത്തി​​ന്റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Spiritual revolution in the era of consumption
Next Story