രാജ്യത്തെ പ്രധാന ഹൈവേകളില്‍ വേഗത പുനര്‍നിര്‍ണയിച്ചു:കാർ ഉൾപ്പെടെ ചെറുവാഹനങ്ങള്‍ക്ക് പരമാവധി വേഗം 140 കിലോമീറ്റർ
text_fieldsറിയാദ്: സൗദിയിലെ പ്രധാന ഹൈവേകളിലെ കൂടിയ വേഗത പുനര്‍നിര്‍ണയിച്ച് റോഡ് സുരക്ഷ വിഭാഗം വിജ്ഞാപനമിറക്കി. കാർ ഉൾപ്പെടെ ചെറുവാഹനങ്ങളുടെ പരമാവധി വേഗം 140 കിലോമീറ്ററാക്കി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് മണിക്കൂറില്‍ 120 കി.മീ ആയിരുന്നു നിലവിലെ വേഗ പരിധി. ട്രക്കുകള്‍ക്ക് 80 കി.മീ, ബസുകള്‍ക്ക് 100 കി.മീ എന്നിങ്ങിനെയും വേഗത പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് പ്രാബല്യത്തിൽ വരും. രാജ്യത്തെ പ്രധാന ഹൈവേകളില്‍ എട്ട് ലൈനുകളില്‍ മാത്രമാണ് വേഗത പരിധി വര്‍ധിപ്പിച്ചത്. റിയാദ്- ത്വാഇഫ്, റിയാദ് - അല്‍ഖസീം, മക്ക - മദീന, ജിദ്ദ - മദീന എന്നീ അതിവേഗ ഹൈവേകളിലാകും പുതുക്കിയ പരിധി പ്രാബല്യത്തിലുണ്ടാകുക. റിയാദ്- ത്വഇഫ് ഹൈവേയില്‍ ദുര്‍മയിലെ എക്സിറ്റ് അഞ്ചില്‍ നിന്ന് ആരംഭിച്ച് ത്വാഇഫിനടുത്ത് എക്സിറ്റ് 54 അശീറ വരെയും ഇതുബാധകമാണ്. ഇരു ഭാഗത്തും നഗരത്തോട് അടുക്കുന്ന വേളയില്‍ വേഗപരിധി വീണ്ടും കുറയും. റിയാദ് -അല്‍ഖസീം ഹൈവേയില്‍ എക്സിറ്റ് ആറിലെ അമര്‍ സുല്‍ത്താന്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി മുതല്‍ അല്‍ഖസിമീന് അടുത്തുള്ള റിങ് റോഡിന് മുമ്പ് രണ്ടാം ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക് മുമ്പ് വരെയും തിരിച്ചുമാണ് കൂടിയ വേഗത അനുവദിക്കുക. മക്ക- ^ മദീന ഹൈവേയില്‍ ബുറൈമാന്‍ പാലത്തില്‍ നിന്ന് എക്സിറ്റ് എട്ട് വരെയും, മദീന - -ജിദ്ദ ഹൈവേയില്‍ എക്സിറ്റ് എട്ട് മുതല്‍ ദഹ്ബാനിലെ എക്സിറ്റ് 35 വരെയും കൂടിയ വേഗത അനുവദിക്കും. പൊതുസുരക്ഷ വകുപ്പിന് കീഴിലെ റോഡ് സുരക്ഷ വിഭാഗം വേഗപരിധി കാണിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
റോഡിലെ ഉയർന്ന വേഗത പരിധിയാണ് നിർണയിച്ചിരിക്കുന്നത്. അതിന് അനുസരിച്ച് വാഹനം വേഗത്തിൽ ഒാടിക്കണമെന്ന് ഇല്ലെന്ന് റോഡ് സുരക്ഷ സേന അറിയിച്ചു. പരമാവധി അനുവദിച്ച സ്പീഡാണ് ബോർഡിൽ രേഖപ്പെടുത്തുക. കാലാവസ്ഥ വ്യതിയാനം പോലുള്ളവ ഉണ്ടാകുേമ്പാൾ ട്രാഫിക്ക് വ്യവസ്ഥകൾ പാലിക്കുകയും ആവശ്യമായ മുൻകരുതലെടുക്കുകയും വേണം. മുകളിൽ പറഞ്ഞ റോഡുകളിലാണ് ഇപ്പോൾ വേഗത നിർണയിക്കുക. മറ്റേതെങ്കിലും റോഡുകളിൽ വേഗത പുനനിർണയം ആവശ്യമാണെങ്കിൽ പിന്നീട് മാറ്റം വരുത്തുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
