'സാമൂഹികവും രാഷ്ട്രീയവുമായ പുതുവായനകൾ വേണം'
text_fieldsടി.പി. മുഹമ്മദ് ശമീം തനിമ റിയാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നു
റിയാദ്: അസ്തിത്വ പ്രതിസന്ധികൾ തൊട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ അപചയങ്ങൾ വരെ ചിന്തകളിലൂടെയും പുതു വായനകളിലൂടെയും മറികടക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ടി.പി. മുഹമ്മദ് ശമീം ചൂണ്ടിക്കാട്ടി. ഐക്യത്തിനും പരസ്പര സഹവർത്തിത്വത്തിനും ഊന്നൽനൽകുന്ന പ്രവർത്തന ശൈലി, സമകാലിക ലോകത്തെക്കുറിച്ച ആഴത്തിലുള്ള അറിവ്, ആദർശബോധം എന്നിവ നേടിക്കൊണ്ടേ അതിജീവനശേഷി കൈവരിക്കാനാവൂ.
ലിബറല്‍ അരാജകവാദങ്ങളില്‍ ആകൃഷ്ടരായി അരാഷ്ട്രീയവത്കരിക്കപ്പെട്ട പുതുതലമുറ കേരളത്തിന്റെ സാമൂഹികഘടനയെ അപകടപ്പെടുത്തും. ലിബറല്‍ അരാജകവാദങ്ങളുടെ പ്രചാരണങ്ങളില്‍നിന്ന് ഇടതുപക്ഷത്തിനടക്കം പിന്നോട്ട് പോകേണ്ടിവരുമെന്നും ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. തനിമ പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി, റഹ്‌മത്ത് തിരുത്തിയാട്, ലത്തീഫ് ഓമശ്ശേരി, ജമീൽ മുസ്തഫ, നസീറ റഫീഖ്, മുഹ്‌സിന അബ്ദുൽ ഗഫൂർ, സദ്‌റുദ്ദീൻ കീഴിശ്ശേരി, സിദ്ദിഖ് ബിൻ ജമാൽ, തൗഫീഖ് റഹ്‌മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

