Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിലെ ഉംറ തീർഥാടനം...

റമദാനിലെ ഉംറ തീർഥാടനം കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി 

text_fields
bookmark_border
റമദാനിലെ ഉംറ തീർഥാടനം കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി 
cancel
camera_alt???? ??????? ?? ????????? ???????????? ?????? ??????? ?????? ????????? ?????
ജിദ്ദ: റമദാൻ മാസത്തിലെ ഉംറ തീർഥാടനം കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപവത്​കരിക്കാൻ മക്ക ഗവർണറും സെൻട്രൽ ഹജ്ജ്​ കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ്​ അൽ ഫൈസൽ നിർദേശിച്ചു. സമിതിയുടെ അധ്യക്ഷൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ ആയിരിക്കും. മക്ക റീജൻ ഡെവലപ്​മ​െൻറ്​ അതോറിറ്റി, മറ്റ്​ ബന്ധപ്പെട്ട ഭരണ സംവിധാനങ്ങൾ എന്നിവയിലെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും. 
ഇൗ വർഷം മുഹറം മുതൽ ശവ്വാൽ പകുതി വരെ 67 ലക്ഷത്തിലേറെ ഉംറ തീർഥാടകർ എത്തിയിട്ടുണ്ട്​. ക​ഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 2,30,000 പേരുടെ വർധനവാണിത്​. മൊത്തം 295 ലേറെ കമ്പനികളാണ്​ തീർഥാടകർക്ക്​ സേവനം നൽകിയത്​. 10,000 സൗദി പൗരൻമാരും തീർഥാടകരെ സഹായിക്കാനെത്തി. ഇക്കൊല്ലം റമദാനിൽ മാത്രം 40 ദശലക്ഷം പേരെയാണ്​ മക്കയിൽ തയാറാക്കിയ പൊതുഗതാഗത സംവിധാനത്തിന്​ കീഴിലെ ബസ്​ സർവീസുകളിൽ മസ്​ജിദുൽ ഹറാമിലെത്തിച്ചത്​. കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനം വർധനവുണ്ട്​. മക്ക കവാടത്തിലെ പാർക്കിങ്​ ഏരിയയിൽ 25 ലക്ഷം വാഹനങ്ങളെയാണ്​ സ്വീകരിച്ചത്​. 2,000 ബസുകൾ തീർഥാടകരെ ​െകാണ്ടുപോകാൻ ഉപയോഗിച്ചു.
ഇൗ റമദാനിലെ സേവന പ്രവർത്തനങ്ങൾ സെൻട്രൽ ഹജ്ജ്​ കമ്മിറ്റി കഴിഞ്ഞ ദിവസം അവലോകനം ചെയ്​തു. അൽഹറം ഹോസ്​പിറ്റൽ, അൽഹിജ്​റ മെഡിക്കൽ സ​െൻറർ, അൽസുലൈമാനിയ മെഡിക്കൽ സ​െൻറർ എന്നിവിടങ്ങളിൽ മക്ക ഹെൽത്ത്​ അഫയേഴ്​സ്​ ഡയറക്​ടറേറ്റ്​ 24 മണിക്കൂറും അടിയന്തിര സേവന സംവിധാനം ഒരുക്കിയിരുന്നു. മസ്​ജിദുൽ ഹറാമിലേക്കുള്ള പാതകളിൽ സൗദി റെഡ്​ക്രസൻറി​​െൻറ പ്രത്യേക സംഘങ്ങൾ സേവന നിരതരായിരുന്നു. പലയിടത്തും ശീതീകൃത മെഡിക്കൽ ട​െൻറുകളും സ്​ഥാപിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrasaudi umra meeting
News Summary - special team for controlling Umra in ramadan-saudi-gulfnews
Next Story