Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹറമിൽ പ്രായമായവർക്ക് പ്രത്യേക സേവനപദ്ധതി 'തൗഖീർ'

text_fields
bookmark_border
ഹറമിൽ പ്രായമായവർക്ക് പ്രത്യേക സേവനപദ്ധതി തൗഖീർ
cancel
camera_alt

ഹ​റ​മി​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ​ ‘തൗ​ഖീ​ർ’ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജിദ്ദ: മക്ക ഹറമിലെത്തുന്ന പ്രായമായവർക്ക് വിവിധ സേവനങ്ങൾ നൽകാൻ 'തൗഖീർ' എന്നപേരിൽ പദ്ധതി ആരംഭിച്ചു. ഇരുഹറം കാര്യാലയത്തിനുകീഴിലെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾക്കായുള്ള വകുപ്പാണ് പ്രായമായവരെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി ആരംഭിച്ചത്. വിവിധ പരിപാടികളും സേവനങ്ങളും പദ്ധതിയിലുൾപ്പെടുന്നു. പ്രായമായവരുടെ ഉംറ കർമങ്ങൾ സുഗമമാക്കുകയും അവർക്ക് അനുഭവം സമ്പന്നമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹറമിലെത്തുന്നവർക്ക് മികച്ച സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾ നൽകാൻ കാര്യാലയം അതിശ്രദ്ധയും പരിഗണനയും കാണിക്കുന്നുണ്ടെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Special service plan 'Taukheer' for the elderly in Haram
Next Story