Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർത്ഥാടകരുടെ വരവ്...

തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജം -ഹജ്ജ്​ മന്ത്രി

text_fields
bookmark_border
തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജം -ഹജ്ജ്​ മന്ത്രി
cancel
camera_alt

ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ മദീനയിൽ മൂന്നാമത് ‘ഉംറ - സിയാറ ഫോറം’ ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുന്നു

മദീന: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച്, വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി പ്രത്യേക ഓപ്പറേഷൻ സെൻറർ സജ്ജമാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്നതിനും തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന്​ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു.

സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. മദീനയിലെ കിങ്​ സൽമാൻ ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ മൂന്നാമത് ‘ഉംറ - സിയാറ ഫോറം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേഖലയിലെ ഏത് പുതിയ സാഹചര്യങ്ങളെയും നേരിടാൻ ഹജ്ജ്-ഉംറ സംവിധാനം സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PilgrimesArrivalSaudi Arabia
News Summary - Special operation center ready to facilitate the arrival of pilgrims, says Hajj Minister
Next Story