Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിഴക്കൻ...

സൗദി കിഴക്കൻ പ്രവിശ്യയിൽ ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’ വ്യോമാഭ്യാസ പ്രകടനം സമാപിച്ചു

text_fields
bookmark_border
സൗദി കിഴക്കൻ പ്രവിശ്യയിൽ ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’ വ്യോമാഭ്യാസ പ്രകടനം സമാപിച്ചു
cancel
Listen to this Article

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എയർ വാർഫെയർ സെൻററിൽ നടന്ന വൻകിട സംയുക്ത വ്യോമാഭ്യാസമായ ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’ വിജയകരമായി സമാപിച്ചു. സൗദി സായുധ സേന, നാഷനൽ ഗാർഡ് മന്ത്രാലയം, പ്രസിഡൻസി ഓഫ് സ്​റ്റേറ്റ് സെക്യൂരിറ്റി, ജി.സി.സി യൂനിഫൈഡ് മിലിട്ടറി കമാൻഡ് എന്നിവക്കൊപ്പം വിവിധ സൗഹൃദ രാഷ്​ട്രങ്ങളിലെ വ്യോമസേനകളും ഈ പരിശീലനത്തിൽ പങ്കെടുത്തു.

സങ്കീർണമായ സംയുക്ത തന്ത്രപരമായ പ്രവർത്തനങ്ങൾ, ഇലക്ട്രോണിക് - സൈബർ യുദ്ധ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള അഭ്യാസപ്രകടനമായിരുന്നു പ്രധാന ആകർഷണം. വിവിധ തലങ്ങളിലുള്ള യുദ്ധസാഹചര്യങ്ങളിൽ ആധുനിക സൈനിക തന്ത്രങ്ങൾ വിലയിരുത്തുന്നതിനായാണ് ഇത് സംഘടിപ്പിച്ചത്.

അത്യന്തം കൃത്യതയാർന്ന ദൗത്യങ്ങൾ നടപ്പാക്കിയതിലൂടെ, പങ്കെടുത്ത സേനകൾ തങ്ങളുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കുകയും പ്രവർത്തന ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്തു.

പ്രാദേശികവും ആഗോളവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള അന്താരാഷ്​ട്ര സൈനിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ വ്യോമാഭ്യാസം വഴിയൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi Eastern Provincebiggest military air exerciseSaudi Armed Forces
News Summary - ‘Spears of Victory 2026’ air exercise concludes
Next Story