Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഊർജ രംഗത്ത് വൻ...

ഊർജ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങി ‘സ്പാർക്ക്’

text_fields
bookmark_border
ഊർജ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങി ‘സ്പാർക്ക്’
cancel

ദമ്മാം: സ്പാർക്ക് പദ്ധതിയിലൂടെ ഊർജ സാങ്കേതിക രംഗത്ത് വൻ കുതിപ്പിന്​ ഒരുങ്ങുകയാണ് സൗദി അറേബ്യ. ദമ്മാമിനും അൽ- അഹ്സക്കുമിടയിൽ തുടങ്ങാനിരിക്കുന്ന കിംഗ് സൽമാൻ എനർജി പാർക്ക് (സ്പാർക്ക്) ഊർജ വ്യവസായ സംരഭകരുടെ ശ്രദ്ധാകേന്ദ്ര മായി മാറും. സൗദി അറാംകോയാണ് പുതിയ എനർജി സിറ്റി വികസിപ്പിക്കുന്നത്. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻറ ് ടെക്നോളജിയുമായി (മൊഡോൺ ) യോജിച്ചായിരിക്കും ഇതി​​​െൻറ ​പ്രവർത്തനം.

ഒരു ലക്ഷത്തോളം തൊഴിൽ സാധ്യതകളാണ് പദ്ധതി നൽകുക​. ലോകത്തിലെ തന്നെ വലിയ എനർജി പാർക്കായി ഇത് മാറും. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം അൽ-അഹ്സ ക്കുമിടയിൽ മൂന്ന് ഘട്ടമായാണ് ഇതി​​​െൻറ നിർമാണം. ആദ്യഘട്ടം 2021 ലും അവസാന ഘട്ടം 2035 ലും കഴിയും. ആദ്യ ഘട്ടത്തിൽ 1.6 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന പദ്ധതി ആഭ്യന്തര വിദേശ നിക്ഷേപങ്ങളെ ആകർഷിക്കും.
കിംഗ് അബ്​ദുൽ അസീസ് സ​​െൻറർ ഫോർ വേൾഡ്​ കൾച്ചർ (ഇത്റ) യിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം എനർജി പാർക്ക് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഊർജ്ജ മന്ത്രിയും ചെയ​ർമാനുമായ ഖാലിദ് അൽ ഫലിഹ് സ്പാർക്ക് സംരംഭകർക്ക് നേട്ടം കിട്ടുന്ന വിധത്തിൽ പ്രത്യേക സാമ്പത്തിക മേഖലയായി (സെസ്​) പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സ്വദേശ വിദേശ കമ്പനികളെ ക്ഷണിച്ചു കഴിഞ്ഞു. ജലം, ഊർജം, പെട്രോ കെമിക്കൽ തുടങ്ങിയ മേഖലകളിൽ നിക്ഷേപകരെ ആകർഷിക്കുന്നതാണ്​ പദ്ധതി. റിയൽ എസ്​റ്റേറ്റ്​ മേഖല പോലുള്ള ചെറുകിട സംരഭകർക്കും ധാരാളം സാധ്യത ഇതിലൂടെ തുറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsspark
News Summary - spark-saudi-gulf news
Next Story