തെക്കേപ്പുറം ഫുട്ബാൾ ടൂർണമെന്റ്
text_fieldsഎഫ്.സി.ഡി കോഴിക്കോട് തെക്കേപ്പുറം ഫുട്ബാൾ മേളയിൽ മുഖ്യാതിഥികൾ കളിക്കാരെ
പരിചയപ്പെടുന്നു
ദമ്മാം: എഫ്.സി.ഡി ദമ്മാമിന്റെ ആഭിമുഖ്യത്തില്‍ 37ാമത് തെക്കേപ്പുറം ഫുട്ബാള്‍ ടൂർണമെന്റ് മൂന്നാം വാരത്തിൽ നടന്ന സീനിയർ വിഭാഗം മത്സരത്തിൽ ആസ്പയർ സൊല്യൂഷൻ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഓയിൽ കെമിസ്ട്രിയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഫഹീം, ആസിഫ്, നുഹയ്മ്, മാസിൻ എന്നിവർ ഗോൾ നേടി. ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും പോയന്റ് അടിസ്ഥാനത്തിൽ ഐഡിയ ലിങ്കിനെ മറികടന്ന് തോപ്പിൽ ടീം ഫൈനലിന് അർഹത നേടി.
മാസ്റ്റേഴ്സ് വിഭാഗത്തിൽ ഐഡിയലിങ്ക് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്പെയർ സൊല്യൂഷനെയും തോപ്പിൽ ടീം നാല് ഗോളുകൾക്ക് ഓയിൽ കെമിസ്ട്രിയെയും പരാജയപ്പെടുത്തി. തുല്യ പോയന്റ് നേടിയെങ്കിലും ഗോൾ ശരാശരിയിൽ ഐഡിയലിങ്ക് പുറത്തായി. ഓയിൽ കെമിസ്ട്രി, തോപ്പിൽ ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും.
ജൂനിയർ വിഭാഗത്തിൽ ആസ്പയർ സൊല്യൂഷൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഓയിൽ കെമിസ്ട്രിയെ പരാജയപ്പെടുത്തി ഫൈനലിന് തോപ്പിൽ ടീമിനൊപ്പവും സബ് ജൂനിയർ വിഭാഗത്തിൽ ആസ്പയർ സൊല്യൂഷൻ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ഓയിൽ കെമിസ്ട്രിയെ പരാജയപ്പെടുത്തി ഫൈനലിന് ഐഡിയലിങ്ക് ടീമിനൊപ്പവും അർഹത നേടി. ഫഹീം, സാഹിൽ, കെ.വി. അക്ബർ, പി.ടി. ആശിർ, ഇൽഹാൻ, അയാൻ എന്നിവരെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
പി.ടി. ഇമ്പിച്ചിക്കോയ, ഗുൽസാർ, വലീദ് (ബഹ്റൈൻ), പി.എൻ. സിറാജ്, സി. അബ്ദുറഹ്മാൻ, ഷക്കീബ്, ശിഹാബ്, അക്ബർ, പി.ടി. സാബിത്, ഐ.പി. ഇർഫാൻ, താഹിർ, സുഹ്റാബ്, പി.ടി. അബു എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

