ദക്ഷിണ യമൻ സംവാദ സമ്മേളനം; സംഘാടക സമിതി രൂപവത്കരിക്കും –സൗദി പ്രതിരോധ മന്ത്രി
text_fieldsസൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ
സൽമാൻ
റിയാദ്: യമനിലെ ദക്ഷിണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം തേടുന്നതിനായി റിയാദിൽ സംഘടിപ്പിക്കുന്ന ദക്ഷിണ യമൻ സംവാദ സമ്മേളനത്തിനുവേണ്ടി സംഘാടകസമിതി രൂപവത്കരിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ വ്യക്തമാക്കി.
ദക്ഷിണ യമനിലെ നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും സമിതി രൂപവത്കരിക്കുക. എല്ലാ തെക്കൻ പ്രവിശ്യകളിൽനിന്നുമുള്ള മുഴുവൻ നേതാക്കളെയും ഒഴിവാക്കലോ വിവേചനമോ ഇല്ലാതെ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. യമനിൽ നടക്കുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാര സംവാദത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ സമ്മേളനത്തിെൻറ ഫലങ്ങളെ സൗദി പിന്തുണക്കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. യമനിലെ തെക്കൻ പ്രശ്നത്തിന് ഇപ്പോൾ സൗദി സ്പോൺസർ ചെയ്യുന്ന ഒരു യഥാർഥ പരിഹാര പാതയുണ്ട്. അന്താരാഷ്ട്ര സമൂഹം റിയാദ് സമ്മേളനത്തിലൂടെ അതിനെ പിന്തുണക്കും. ഈ സമ്മേളനത്തിലൂടെ തെക്കൻ യമനിലെ ജനങ്ങളെ അവരുടെ ഇച്ഛകളും അഭിലാഷങ്ങളും നിറവേറ്റുന്ന ന്യായമായ പരിഹാരങ്ങൾക്കായുള്ള സമഗ്രമായ ഒരു കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് അവരെ ഒരുമിച്ച് കൊണ്ടുവരാൻ സൗദി ശ്രമിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, സതേൺ ട്രാൻസിഷനൽ കൗൺസിൽ പിരിച്ചുവിടാൻ ദക്ഷിണ യമൻ നേതാക്കൾ എടുത്ത തീരുമാനത്തെ സൗദി പ്രതിരോധ മന്ത്രി പ്രശംസിച്ചു. സതേൺ ട്രാൻസിഷനൽ കൗൺസിലിനെയും അതിെൻറ എല്ലാ പ്രധാന, അനുബന്ധ സ്ഥാപനങ്ങളെയും ഏജൻസികളെയും പിരിച്ചുവിടാനുള്ള തീരുമാനത്തെ ദക്ഷിണ യമൻ ലക്ഷ്യത്തിെൻറ ഭാവി സംരക്ഷിക്കുന്ന ഒരു ധീരമായ തീരുമാനമാണെന്നും പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചു.
ഈ തീരുമാനത്തെ ധീരവും ദക്ഷിണ യമൻ ലക്ഷ്യത്തിെൻറ ഭാവിയോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ്. റിയാദ് സമ്മേളനത്തിൽ മറ്റ് ദക്ഷിണ യമൻ ജനതയെ അവരുടെ ലക്ഷ്യത്തിനുവേണ്ടി പങ്കെടുക്കാൻ ഇത് പ്രോത്സാഹിപ്പിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

