ദക്ഷിണ കൊറിയൻ പ്രസിഡന്റ് സൗദിയിലെത്തി
text_fieldsറിയാദിലെത്തിയ സൗത്ത് കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ നെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം സൗത്ത് കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ റിയാദിലെത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൗത്ത് കൊറിയൻ പ്രസിഡൻറിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിെട്ടത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിച്ചാണ് സൗത്ത് കൊറിയൻ പ്രസിഡൻറിന്റെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് നടന്നത്. റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ്, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, സൗത്ത് കൊറിയയിലെ സൗദി അംബാസഡർ സാമി അൽസദ്ഹാൻ, റിയാദ് പൊലീസ് ഡയറക്ടർ മേജർ ജനറൽ ഫഹദ് ബിൻ സെയ്ദ് അൽ മുതൈരി എന്നിവരും സ്വീകരണച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ശേഷം കൊറിയൻ പ്രസിഡൻറിന്റെ ഔദ്യോഗിക പ്രതിനിധിസംഘത്തെ കിരീടാവകാശി സ്വാഗതം ചെയ്തു. യു.എ.ഇ സന്ദർശനത്തിനുശേഷമാണ് സൗത്ത് കൊറിയൻ പ്രസിഡൻറ് സൗദിയിലെത്തിയത്. രണ്ടാംഘട്ട മിഡിലീസ്റ്റ് പര്യടനത്തിനിടയിൽ മൂന്ന് രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഈജിപ്ത് സന്ദർശനത്തോടെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

