Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യെ ലോ​കോ​ത്ത​ര...

സൗ​ദി​യെ ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര കേ​ന്ദ്ര​മാ​ക്കും

text_fields
bookmark_border
സൗ​ദി​യെ ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര കേ​ന്ദ്ര​മാ​ക്കും
cancel
camera_alt

ഫി​ലിം ക​മീ​ഷ​െൻറ ഉ​ദ്​​ഘാ​ട​ന വേ​ദി

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യെ ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര കേ​ന്ദ്ര​മാ​യി (ഫി​ലിം ഹ​ബ്) മാ​റ്റാ​നും 500 ദ​ശ​ല​ക്ഷം ഡോ​ള​ർ വ​രു​മാ​ന​മു​ള്ള വ്യ​വ​സാ​യ​മാ​യി കെ​ട്ടി​പ്പ​ടു​ക്കാ​നു​മു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ച്ച് ഫി​ലിം ക​മീ​ഷ​ൻ. ആ​റ് പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​ണ് ക​മീ​ഷ​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ലോ​കോ​ത്ത​ര പ്ര​തി​ഭ​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക, ത​ദ്ദേ​ശീ​യ പ്ര​തി​ഭ​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക, മി​ക​ച്ച സേ​വ​ന​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ദാ​നം​ചെ​യ്​​ത്​ ച​ല​ച്ചി​ത്ര മേ​ഖ​ല സൃ​ഷ്​​ടി​ക്കു​ക, ആ​ഭ്യ​ന്ത​ര ച​ല​ച്ചി​ത്ര നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കു​ക, അ​ന്താ​രാ​ഷ്​​ട്ര പ്രൊ​ഡ​ക്​​ഷ​ൻ ഹൗ​സു​ക​ളെ ആ​ക​ർ​ഷി​ക്കു​ക, മേ​ഖ​ല​യു​ടെ ദ്രു​ത​വി​ക​സ​നം സാ​ധി​ക്കു​ന്ന നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കു​ക​യും വി​പ​ണി​ക​ളി​ൽ സൗ​ദി സി​നി​മ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്ത്ര​ങ്ങ​ൾ.

സൗ​ദി മി​ക​ച്ച ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നു​ക​ളാ​ണെ​ന്ന വി​ശ്വാ​സം ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യും ഷൂ​ട്ടി​ങ്ങി​നാ​യി രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര ഇ​ൻ​സെൻറി​വ് ഓ​ഫ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. പു​തി​യ സൗ​ദി ഫി​ലിം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് വൈ​കാ​തെ ആ​രം​ഭി​ക്കും. സി​നി​മ നി​ർ​മാ​ണം, സി​നി​മാ​റ്റി​ക് സ​്​​റ്റോ​റി ടെ​ല്ലി​ങ്, സൗ​ണ്ട് എ​ൻ​ജി​നീ​യ​റി​ങ്, ആ​നി​മേ​ഷ​ൻ തു​ട​ങ്ങി ക്രി​യാ​ത്മ​ക​വും സാ​ങ്കേ​തി​ക​വു​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. സാ​ങ്കേ​തി​ക ച​ല​ച്ചി​ത്ര വ്യ​വ​സാ​യ വൈ​ദ​ഗ്ധ്യ​ത്തി​ൽ പ്ര​തി​ഭ വി​ക​സ​ന​ത്തി​നാ​യി ദേ​ശീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യും പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നും പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രും. ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഫി​ലിം സ്​​റ്റു​ഡി​യോ​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ത​ര​ണ​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. പെ​ർ​മി​റ്റു​ക​ൾ, ലൈ​സ​ൻ​സു​ക​ൾ, വി​സ​ക​ൾ എ​ന്നി​വ എ​ളു​പ്പ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​ക​ജാ​ല​ക സം​വി​ധാ​നം ആ​രം​ഭി​ക്കും.

ഉ​പ​യോ​ഗി​ച്ച വ​സ്‌​തു​വ​ക​ക​ളു​ടെ സം​ര​ക്ഷ​ണം, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സൗ​ദി സി​നി​മ​ക​ളു​ടെ​യും ഓ​ഡി​യോ വി​ഷ്വ​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ​യും ശേ​ഖ​ര​ണം, ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, സം​ര​ക്ഷ​ണം എ​ന്നി​വ​ക്കാ​യി നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ് ഓ​ഫ് ഫി​ലിം​സ് സ്ഥാ​പി​ക്കും. പു​തി​യ ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളും പ​ങ്കാ​ളി​ത്ത​വും സൗ​ദി ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ശ​ക്തി​പ്രാ​പി​ച്ചു​ തു​ട​ങ്ങി​യ​താ​യി ഫി​ലിം ക​മീ​ഷ​ൻ സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ ഖ​ഹ്​​ത്വാ​നി പ​റ​ഞ്ഞു.

സി​നി​മ നി​ർ​മാ​ണ​ത്തി​നും പ്ര​തി​ഭ​ക​ൾ​ക്കു​മു​ള്ള ആ​ഗോ​ള ഹ​ബ്ബാ​യി സൗ​ദി​യെ മാ​റ്റു​ക എ​ന്ന ത​ങ്ങ​ളു​ടെ ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. സൗ​ദി​യി​ലെ സി​നി​മ വ്യ​വ​സാ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ അ​തി​വേ​ഗം വ​ള​രു​ന്നു​ണ്ട്. ഇ​ത് സൗ​ദി ച​ല​ച്ചി​ത്ര മേ​ഖ​ല​ക്ക് ഏ​റെ ഉ​ണ​ർ​വേ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സം​ബ​ർ ആ​റ്​ മു​ത​ൽ 13 വ​രെ ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ന് മു​ന്നോ​ടി​യാ​യി ഫി​ലിം ക​മീ​ഷ​െൻറ സ്ട്രാ​റ്റ​ജി ലോ​ഞ്ചി​ങ്​ ന​ട​ക്കും. ഉ​ദ്ഘാ​ട​ന മേ​ള​യി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്ര പ്രേ​മി​ക​ളും ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളും ച​ല​ച്ചി​ത്ര നി​ക്ഷേ​പ​ക​രും പ​ങ്കെ​ടു​ക്കും. മേ​ള​യു​ടെ വി​ക​സ​ന​ത്തി​ന്​ ഫി​ലിം ക​മീ​ഷ​ൻ സ​ജീ​വ ഇ​ട​പെ​ട​ലാ​ണ്​ ന​ട​ത്തി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:centerworld cinemaSaudi Arabiaworld-classfilm hub
News Summary - South Arabia will be transformed into a world-class film hub
Next Story