Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ല​ുലു...

സൗദി ല​ുലു ഹൈപർമാർക്കറ്റുകളിൽ ദക്ഷിണാഫ്രിക്കൻ ഫെസ്​റ്റിവൽ

text_fields
bookmark_border
സൗദി ല​ുലു ഹൈപർമാർക്കറ്റുകളിൽ ദക്ഷിണാഫ്രിക്കൻ ഫെസ്​റ്റിവൽ
cancel
camera_alt

സൗദി ല​ുലു ഹൈപർമാർക്കറ്റുകളിൽ ആരംഭിച്ച ദക്ഷിണാഫ്രിക്കൻ ഫെസ്​റ്റിവൽ അംബാസഡർ സി.ടി. റുബുഷെ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: സൗദി അറേബ്യ ശൈത്യകാലത്തെ വരവേൽക്കുന്ന വേളയിൽ രാജ്യത്തെ ലുലു ഹൈപർമാർക്കറ്റി​െൻറ ശാഖകളിൽ ദക്ഷിണാഫ്രിക്കൻ ഫെസ്​റ്റിവലിന്​ തുടക്കമായി. 'സാഭിമാനം ദക്ഷിണാഫ്രിക്കൻ' എന്ന ശീർഷകത്തിൽ ഒരാഴ്​ച നീളുന്ന ഷോപ്പിങ്​ മേളയാണ്​ നടക്കുന്നത്​.

ദക്ഷിണാഫ്രിക്കൻ ഭക്ഷ്യോൽപന്നങ്ങളും വിവിധയിനം ജ്യൂസുകളും ​പ്രത്യേക രീതിയിൽ ചു​ട്ടെട​ുക്കുന്ന ആ​​ഫ്രിക്കൻ ഇറച്ചി വിഭവമായ '​ബറായി'യും ഉൾപ്പെടെ മേളയിൽ അണിനിരന്നിട്ടുണ്ട്​. റിയാദ്​ മുറബ്ബയിലെ അവന്യൂ മാളിലെ ഹൈപർമാർക്കറ്റിൽ ഒരുക്കിയ ചടങ്ങിൽ സൗദിയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ സി.ടി. റുബുഷെ മേള ഉദ്​ഘാടനം ചെയ്​തു.

ലുലു സൗദി ഡയറക്​ടർ ഷെഹിം മുഹമ്മദ്​ ചടങ്ങിൽ പ​ങ്കെടുത്തു. ജിദ്ദ മേഖലയൽ ദക്ഷിണാഫ്രിക്കയുടെ കോൺസൽ ജനറൽ ശൈഖ്​ മുഹമ്മദ്​ ഖസീ ഗബ്രിയേൽസ്​ ഉദ്​ഘാടനം നിർവഹിച്ചു. ലുലു റീജനൽ ഡയറക്​ടർ റഫീഖ്​ യാരത്തിങ്ങൽ മുഹമ്മദ്​ അലി, അമീർ ഫവാസ്​ എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു. ഈ മാസം മുന്നിന്​ തുടങ്ങിയ മേള ഒമ്പതിന്​ അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu hypermarkets
News Summary - South African Festival in Saudi Lulu Hypermarkets
Next Story