പൈതൃകസ്മരണകളിൽ കുതിർന്ന് സൂഖ് ഉക്കാദ്
text_fieldsജിദ്ദ: പുരാതന അറബ് മഹാത്മാക്കളുടെയും സാഹിത്യകാരന്മാരുടെയും ചരിത്രങ്ങളും സൃഷ് ടികളും പുനരാവിഷ്കാരിച്ച ത്വാഇഫ് സൂഖ് ഉക്കാദ് മേള ശ്രദ്ധേയമാകുന്നു. ഇസ്ലാമ ിനു മുമ്പും ശേഷവും വർഷങ്ങളോളം സാഹിത്യകാരന്മാരും കവികളുമെല്ലാം സംഗമിച്ചിരുന്ന സ ൂഖ് ഉക്കാദ് മൈതാനം വൈവിധ്യമാർന്ന സാംസ്കാരിക, ചരിത്ര പരിപാടികളുടെയും മത്സരങ്ങളുടെയും പ്രദർശനങ്ങളുടെയും നിറവിലാണിപ്പോൾ. സാംസ്കാരിക സെമിനാറുകൾ, സാഹിത്യസദസ്സ്, സാഹിത്യ മത്സരങ്ങൾ, ചിത്രരചന, ഫോേട്ടാഗ്രഫി, ചെറുകഥ മത്സരങ്ങൾ, കൗരകൗശലം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സീസൺ ത്വാഇഫിനോടനുബന്ധിച്ച് സൂഖ് ഉക്കാദ് മേളയിൽ നടന്നുവരുന്നത്. നിരവധി പേരാണ് ദിവസവും മേളയിലെത്തുന്നത്. ഒരു കാലഘട്ടത്തിെൻറ പ്രതീകമായ സൂഖ് ഉക്കാദ് ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന വേളയിൽ സൂഖിെൻറ സാംസ്കാരിക പൈതൃകവും തനിമയും നിലനിർത്തി പുതിയ തലമുറക്ക് പരിചയപ്പെടുത്താനും അതിനെ പുനരുജ്ജീവിപ്പിക്കാനും തുടക്കമിട്ടത് മുൻ സൗദി ഭരണാധികാരി ഫൈസൽ രാജാവാണ്. സൂഖ് ഉക്കാദ് സ്ഥിതി ചെയ്തിരുന്ന വിജന സ്ഥലത്ത് സൗദി ഭരണാധികാരികൾ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക മേളയായി ഇത് പരിണമിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ മേൽനോട്ടത്തിൽ സൂഖിെൻറ സമഗ്ര വികസനം ലക്ഷ്യമിട്ട് ത്വാഇഫ് മുനിസിപ്പാലിറ്റിയും ടൂറിസം വകുപ്പും സ്ഥലത്ത് നടപ്പിലാക്കിയ പദ്ധതികളിലൂടെ സൂഖ് ഉക്കാദ് സൗദി അറേബ്യയുടെ സംസ്കാരവും ചിന്തയും ലോകമാകെ പ്രചരിപ്പിക്കുന്ന മേളയായിട്ടുണ്ട്. കോടികൾ ചെലവഴിച്ചാണ് സൂഖ് നവീകരിച്ചത്.

സൗദി ടൂറിസം വകുപ്പാണ് ഇപ്പോൾ സൂഖ് ഉക്കാദ് മേളക്ക് മേൽനോട്ടം വഹിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിലൂടെ പ്രവേശിക്കുന്നതോടെ ഏതൊരു സന്ദർശകെൻറയും മനസ്സിലേക്ക് അറേബ്യൻ നാഗരികതയും ചരിത്രവും സാഹിത്യവും കവിതകളും സജീവമായ കാലഘട്ടം കടന്നുവരും. കുതിര ട്രാക്ക്, വിവിധ പ്രായത്തിലുള്ളവർക്ക് കുതിര സവാരി പരിശീലന സ്ഥലങ്ങൾ, വ്യത്യസ്തമായ സ്റ്റേജുകൾ, കുതിര ഷോകൾ, വെടിക്കെട്ട്, ഹോട്ടലുകൾ, കഫേകൾ, മറ്റ് സേവന സ്ഥാപനങ്ങൾ, വിവിധ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ തുടങ്ങിയവ മേളയിലുണ്ട്. മത്സര പരിപാടികൾക്ക് വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ‘ഹയ്യുൽ അറബ്’ എന്ന പേരിട്ട ഭാഗത്ത് 11 അറബ് രാജ്യങ്ങളുടെ സാംസ്കാരിക ചരിത്രങ്ങളുടെ പ്രദർശനമാണ്. സൗദി അറേബ്യയിലെ വിവിധ മേഖലകളുടെ സാംസ്കാരിക, ചരിത്രങ്ങൾക്ക് വിവരിക്കുന്നതിനായി 6000 ചതുരശ്രമീറ്ററിൽ പവലിയനും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് നടക്കുന്ന സാഹിത്യ മത്സര വിജയികൾക്ക് ഇത്തണ 20 ലക്ഷത്തിലധികം റിയാലിെൻറ സമ്മാനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ത്വാഇഫിൽ ഒട്ടക ഒാട്ടമത്സരം തുടങ്ങി
ത്വാഇഫ്: ക്രൗൺപ്രിൻസ് രണ്ടാമത് ഒട്ടക ഒാട്ടമത്സരം ആരംഭിച്ചു. സീസൺ ത്വാഇഫ് പരിപാടികളുടെ ഭാഗമായാണിത്. ത്വാഇഫ് ഗവർണറേറ്റ് ഹിസ്റ്റോറിക്കൽ മൈതാനത്താണ് മേള ഒരുക്കിയിരിക്കുന്നത്. രണ്ടു കിലോമീറ്ററോളം നീളത്തിൽ മത്സരത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും മൈതാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചാണ് മത്സരം. 800ലധികം ഒാട്ടമത്സരങ്ങൾ നടക്കും. മത്സര വിജയികൾക്ക് വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന മത്സരപരിപാടികൾക്ക് വലിയ പ്രചാരണമാണ് ലഭിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
