തൃശൂർ ജില്ല സൗഹൃദവേദി ‘സൗഹൃദസന്ധ്യ 2023’
text_fieldsതൃശൂർ ജില്ല സൗഹൃദവേദിയുടെ വാർഷികാഘോഷമായ ‘സൗഹൃദസന്ധ്യ 2023’എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തൃശൂർ ജില്ല സൗഹൃദവേദിയുടെ വാർഷികാഘോഷം ‘സൗഹൃദസന്ധ്യ 2023’ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. റിയാദ് എക്സിറ്റ് 18ലെ ഇസ്തിറാഹായിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ധനഞ്ജയ കുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ശിഹാബ് കൊട്ടുകാട്, ഷാജഹാൻ ചാവക്കാട്, ബിനോയ്, ഷാഹിദ് അറക്കൽ, ബഷീർ വാടാനപ്പള്ളി, കൃഷ്ണകുമാർ, ബഷീർ വാടാനപ്പള്ളി എന്നിവർ സംസാരിച്ചു.
സൗഹൃദവേദി കുടുംബാംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തൃശൂരിന്റെ ഹൃദയഭാഗത്ത് തുടങ്ങിയ തൃശൂർ ജില്ല സൗഹൃദവേദി സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനമികവുമാണ് കാണിക്കുന്നതെന്നും ജോസഫ് അതിരുങ്കൽ പറഞ്ഞു. സൗഹൃദവേദി സംഘടനയിൽ പുതുതായി ചേർന്ന ലുലു മാനേജർ ടി.കെ. സുനിൽ, ബിനോയ്, ദിലീപ് എന്നിവർക്കുള്ള അംഗത്വവിതരണം ബഷീർ വാടാനപ്പള്ളി, ശങ്കരവാര്യർ, കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു.
സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണമെഡൽ നേടിയ ദേവിക രാമദാസിന് ശിഹാബ് കൊട്ടുകാടും 14 വയസ്സിൽ താഴെയുള്ള വിദ്യാർഥികളുടെ നാഷനൽ ബാഡ്മിൻറൺ വിജയിയായ സായൂജ് പ്രേം ലാലിന് ജോസഫ് അതിരുങ്കലും പ്രശംസാഫലകം സമ്മാനിച്ചു.
യോഗത്തിന് പ്രോഗ്രാം കൺവീനർ ബാബു പൊറ്റേക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് ഗിരിജൻ സന്തോഷ് നന്ദിയും പറഞ്ഞു. നീതു ബാബു പരിപാടിയുടെ അവതാരകയായിരുന്നു. റീന കൃഷ്ണകുമാറിന്റെ ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പി. മെഹ്റു അണിയിച്ചൊരുക്കിയ ഒപ്പന, ദിവ്യ പ്രശാന്ത്, നിഷ ബിനീഷ്, അഭിനന്ദ ബാബു, അനാമിക സുരേഷ്, നമസ്തേ സന്തോഷ്, ഷമീർ വളാഞ്ചേരി, അഷ്റഫ്, പവിത്രൻ, സജ്ജാദ് പള്ളം, അക്ഷയ് സുധീർ, അഞ്ജലി, ഫിദ ഫാത്തിമ, സുരേഷ് ശങ്കർ എന്നിവരുടെ ഗാനാലപനവും അരങ്ങേറി. ശങ്കരവാര്യർ, ഷെറിൻ മുരളി, സുരേഷ് തിരുവില്ലാമല, സൂരജ്, പങ്കജാക്ഷൻ, അരുണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

