സൗദി റിട്ട. സംഘം എവറസ്റ്റിൽ
text_fieldsജിദ്ദ: പ്രായംചെന്നവരും ജോലിയിൽനിന്ന് വിരമിച്ചവരുമുൾപ്പെട്ട സൗദി സംഘം എവറസ് റ്റിനു മുകളിലെത്തി. താഴ്വരകളും പാലങ്ങളും കടന്ന് 15 ദിവസം നീണ്ട സാഹസയാത്രക്കൊടുവ ിലാണ് കടലിൽനിന്ന് 3700 മീറ്റർ ഉയരത്തിൽ നേപ്പാളിലെ എവറസ്റ്റിന് മുകളിൽ സംഘമെത്തിയത്. യാത്രക്കിടയിൽ ചിലർക്ക് ബോധക്ഷയമുണ്ടായതായും പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് യാത്ര തുടർന്നതെന്നും റിപ്പോർട്ടുണ്ട്.
ഏകദേശം 90 കിലോമീറ്റർ യാത്ര ചെയ്തശേഷമാണ് എവറസ്റ്റിനു മുകളിലെ പ്രധാന ക്യാമ്പിലെത്തിയത്. അവിടെ വെച്ച് ബാങ്ക് വിളിക്കുകയും സൗദി പതാക ഉയർത്തി ഫോേട്ടാ എടുക്കുകയും ചെയ്തശേഷമാണ് സംഘം മടങ്ങിയത്. എവറസ്റ്റ് കീഴടക്കിയ പ്രായംകൂടിയ ആളുകളുൾപ്പെട്ട സംഘത്തെ ആദരിക്കാൻ നേപ്പാളിലെ സൗദി എംബസി പ്രത്യേക പരിപാടി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
