ഇസ്രായേൽ ഇടപെടൽ പ്രതിഷേധാർഹം -യു.എന്നിലെ സൗദി പ്രതിനിധി
text_fieldsസൗദി പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നു
റിയാദ്: ഇസ്രായേല്‍ ആക്രമണം ഉൾപ്പെടെ സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളെയും സൗദി അറേബ്യ തള്ളിക്കളയുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുൽ അസീസ് അൽവാസിൽ വ്യക്തമാക്കി. സിറിയക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങൾ സമഗ്രമായ ഒരു ഒത്തുതീർപ്പ് സാധ്യമാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തും.
സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ സിറിയൻ അധികൃതർ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. സിറിയക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം. ആ രാജ്യത്ത് ഐക്യവും സുരക്ഷയും കൈവരിക്കാന്‍ പ്രസിഡന്റ് അൽ ഷറാ സ്വീകരിച്ച നടപടികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സമൂഹം സിറിയക്കൊപ്പം നില്‍ക്കണമെന്നും അംബാസഡര്‍ ഡോ. അല്‍വാസില്‍ ആവശ്യം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

