Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നിര്‍മാണ മേഖല ഇൗ...

സൗദി നിര്‍മാണ മേഖല ഇൗ വർഷം സജീവമാകുമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border

ജിദ്ദ: ഇടക്കാലത്ത്​ മാന്ദ്യമനുഭവപ്പെട്ട നിര്‍‌മാണ മേഖലയില്‍ ഈ വര്‍ഷം സൗദി അറേബ്യ വന്‍നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങൾ വിലയിരുത്തുന്നു. നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികളാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികൾ. ഇതിന് പുറമെ വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണവും 2019 ൽ സജീവമാകും. വിദ്യഭ്യാസ മേഖലയിൽ വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്​. ഇതിനനുസരിച്ച്​ വിദേശികൾക്കുൾപെടെ തൊഴിൽ മേഖലയിലും പ്രതീക്ഷ വർധിക്കുകയാണ്​.


എണ്ണ വിപണി ഇടിഞ്ഞതോടെയാണ്​ രാജ്യത്ത്​ നിർമാണ മേഖലയില്‍ തിരിച്ചടി ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കാര്യങ്ങള്‍ മാറി. സാമ്പത്തിക മാന്ദ്യം നേരിട്ട നിർമാണ കമ്പനികൾക്ക്​ സർക്കാർ സഹായമുൾപെടെ ലഭിച്ചു തുടങ്ങി. തൊഴിലാളികളുടെ ലെവി ഉൾപെടെ വിഷയങ്ങളിൽ നേരത്തെ കരാറെടുത്ത കമ്പനികൾക്ക്​ സർക്കാർ ഇളവ്​ ലഭിച്ചു. സർക്കാർ കൊടുക്കാനുള്ള പണം കമ്പനികൾക്ക്​ കിട്ടിത്തുടങ്ങുകയും ചെയ്​ത​ു.


പശ്ചിമേഷ്യയിലെ നിര്‍മാണ രംഗത്തെ സജീവ മേഖലയാണ് സൗദി അറേബ്യ. ഈ വര്‍ഷം മേഖല കൂടുതൽ ചടുലമാകും എന്നാണ്​ പ്രതീക്ഷിക്കുന്നത്​.
ജിഗാടൂറിസം പദ്ധതിയായ നിയോം ആണ് ഇതില്‍ ശ്രദ്ധേയം. അഞ്ഞൂറ് ശതകോടി ഡോളറി​​​െൻറ പദ്ധതിയാണിത്. 26 ശത​േകാടി ചെലവുള്ള റിയാദ് മെട്രോയുടെ ആദ്യഘട്ടവും ഈ വര്‍ഷം പൂര്‍ത്തിയാകും. ചെങ്കടല്‍ പദ്ധതി, ഖിദ്ദ്വിയ ഉള്‍പ്പെടെ വിനോദ നഗര പദ്ധതികള്‍ക്കും ഈ വർഷം തുടക്കമാകും. 819 ശതകോടി ഡോളറി​​​െൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം മാത്രം നടക്കുക. 5200 പദ്ധതികളിലായാണിത്.

ഹറമി​​​െൻറ വികസന പ്രവര്‍ത്തനം പുനരാരംഭിച്ചതും നിര്‍മാണ മേഖലക്ക് ഉണര്‍വാകും. 2030 ഓടെ സൗദിയിലെ 70 ശതമാനം പേര്‍ക്കും വീടുണ്ടാകും. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ നിര്‍മിച്ചു. ഈ വര്‍ഷം മൂന്ന് ലക്ഷം വീടുകള്‍ ആദ്യപാതിയില്‍ കൈമാറും. നിര്‍മാണ മേഖല സജീവമായത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. പ്രത്യേകിച്ച്​ വിദേശരാജ്യങ്ങളിൽ നിന്ന്​ തൊഴിലാളികളെ ഇപ്പോഴും സൗദിയിലേക്ക്​ റിക്രൂട്ട്​ ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudiproduction sectionsoudinewsgulfnew
News Summary - soudi-production section-soudinews-gulfnew
Next Story