Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശ നിക്ഷേപകരുടെ...

വിദേശ നിക്ഷേപകരുടെ കാര്യക്ഷമത ഉറപ്പുവരുത്തണം: ശൂറ കൗണ്‍സില്‍

text_fields
bookmark_border

റിയാദ്: സൗദിയില്‍ മുതല്‍ മുടക്കുന്ന വിദേശ നിക്ഷേപകരുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് സൗദി ജനറല്‍ ഇന്‍വസ്​ റ്റ്​മ​​െൻറ്​ അതോറിറ്റിയോട് ശൂറ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. വിദേശ നിക്ഷേപകര്‍ തങ്ങള്‍ക്കനുവദിച്ച മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്​ട്രം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിദേശ നിക്ഷേപകര്‍ സ്വദേശി നിക്ഷേപകര്‍ക്ക് ഭീഷണിയായിത്തീരരുത്.

സ്വദേശി നിക്ഷേപകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും ശൂറ അഭ്യര്‍ഥിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്ന നിക്ഷേപങ്ങളെയാണ് ‘സാഗിയ’ പ്രോല്‍സാഹിപ്പിക്കേണ്ടത്. ഇത്തരം തൊഴിലുകളില്‍ ആവശ്യമായ അനുപാതത്തിൽ സ്വദേശികളെ നിയമിച്ചിരിക്കണം. രാഷ്​ട്രത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണ് വിദേശ നിക്ഷേപങ്ങളെന്നും സാഗിയ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ശൂറ നിര്‍ദേശത്തില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudi news
News Summary - soudi news
Next Story