റിയാദ് വിമാനത്താവള ടെർമിനൽ ഒന്ന്, രണ്ട് 1.4 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്നതാക്കും –ഗതാഗത മന്ത്രി
text_fieldsറിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ ഒന്ന്, രണ്ട് എന്നിവയുടെ വികസനം 1.4 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷി വർധിപ്പിക്കുന്നതാകുമെന്ന് ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസർ പറഞ്ഞു. ഇതോടെ മറ്റു ടെർമിനൽ പദ്ധതികൾക്കൊപ്പം കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം മൊത്തം ഏകദേശം 5.6 കോടി യാത്രക്കാരായി വർധിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനും, ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ അതിന്റെ പങ്ക് ഏകീകരിക്കുന്നതിനും ഷിപ്പിങ്, ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളുടെ വികസനപരവും സാമ്പത്തികവുമായ സ്വാധീനം വികസിപ്പിക്കുന്നതിനും ഗതാഗതം, ടൂറിസം, വ്യാപാരം എന്നിവക്കുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ പദവി വർധിപ്പിക്കുന്നതിനും ഈ വികസന പദ്ധതികൾ സഹായിക്കുമെന്ന് അൽജാസർ പറഞ്ഞു.
2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ മുന്നോടിയാണിത്. പ്രതിവർഷം 10 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷി 2050 ആകുമ്പോഴേക്കും 18.5 കോടിയായി ഉയരുമെന്നും അൽജാസർ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പരിധിയില്ലാത്ത പിന്തുണയോടെ സൗദിയുടെ വ്യോമയാന മേഖല സാക്ഷ്യംവഹിക്കുന്ന അഭൂതപൂർവമായ വളർച്ചക്കൊപ്പം മുന്നേറാനുള്ള മന്ത്രാലയത്തിന്റെ ദേശീയ പദ്ധതിക്കുള്ളിലാണ് ഈ പ്രധാന വികസന പരിപാടികളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

