രാജ്യത്തെ പ്രതിരോധ രംഗം ശക്തമാക്കും: കിരീടാവകാശി
text_fieldsറിയാദ്: രാജ്യത്തെ പ്രതിരോധരംഗം ശക്തമാക്കുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന്. റിയാദില് നടന്ന ആദ്യ പ്രതിരോധ കൗണ്സില് യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ സംവിധാനങ്ങളും പദ്ധതികളും കാര്യക്ഷമമാക്കാനുള്ള വിവിധ സംരംഭങ്ങള്ക്കും തുടക്കമായി.
കൗണ്സിലിെൻറ ചുമതലകളും പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ പ്രതിരോധ സംവിധാന രംഗത്തുള്ളവര്ക്ക് മാര്ഗനിര്ദേശം നല്കുക ഈ കൗണ്സിലാണ്. ഇതിന് കീഴിലാണ് പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനും സേവനത്തിനുമുള്ള പദ്ധതികള് രൂപവത്കരിക്കുക. സംയുക്ത സൈനിക കൗണ്സിലിലേക്കുള്ള ബോര്ഡ് അംഗങ്ങളെയും കൗണ്സില് തെരഞ്ഞെടുക്കും. രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന് തീരുമാനങ്ങളെടുക്കാനുള്ള സംവിധാനം കൗണ്സില് വഴി മെച്ചപ്പെടും. വിവിധ സൈനിക സ്ഥാപനങ്ങള്, പ്രതിരോധ ചെലവുകള്, സൈനികരുടെ കാര്യക്ഷമത എന്നിവയും കൗണ്സില് പരിശോധിക്കും. ഒപ്പം പ്രതിരോധ രംഗത്ത് സൈനിക സംവിധാനങ്ങളുടെ കാലാനുസൃത മാറ്റങ്ങള് വരുത്തലും പുതിയ കൗണ്സിലിന് കീഴിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
