കരുനാഗപ്പള്ളി സ്വദേശി ദമ്മാം ഹൈവേയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsദമ്മാം: റിയാദ്-ദമ്മാം ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അശോകൻ (52) മരിച്ചു. ശനിയാഴ്ച രാത്രി 12.30 ഒാടെയാണ് അപകടം. റിയാദിൽ നിന്ന് കാറിൽ വരും വഴി ദമ്മാമിലെത്തുന്നതിന് നൂറ് കിലോമീറ്റർ അകലെയാണ് അപകടം. അശോകൻ സഞ്ചരിച്ച േഫാർച്യൂണർ കാറിന് പിന്നിൽ സ്വദേശി ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. കാറിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി അഖിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 25 വർഷത്തിലധികമായി ഖത്വീഫ് ഫിഷ്മാർക്കറ്റിലായിരുന്നു ജോലി. കുടുംബം നേരത്തെ ഇവിടെ ഉണ്ടായിരുന്നു. ഒരു മകൻ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം ഖുറേസിലെ ആശുപത്രി മോർച്ചറിയിലാണ്. ഇവരുടെ വാഹനത്തിലിടിച്ച കാറിലുണ്ടായിരുന്ന രണ്ട് സ്വദേശികൾക്കും പരിക്കേറ്റു.
