Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ദേ​ശീ​യ...

സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഒ​രു​ങ്ങി

text_fields
bookmark_border
സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഒ​രു​ങ്ങി
cancel

ദ​മ്മാം: സൗ​ദി​യു​ടെ 90ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ​അ​ര​ങ്ങൊ​രു​ങ്ങി. തെ​രു​വു​ക​ൾ തോ​ര​ണ​ങ്ങ​ളും പ​താ​ക​ക​ളും വ​ർ​ണ​ശ​ബ​ള​മാ​യ വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും​കൊ​ണ്ട്​ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.ക​ട​ലോ​ര​ങ്ങ​ളും പാ​ർ​ക്കു​ക​ളും വൃ​ത്തി​യാ​ക്കു​ക​യും പൂ​ക്ക​ൾ നി​റ​ഞ്ഞ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. സൗ​ദി പ​താ​ക​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളു​െ​ട ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന തൊ​പ്പി​ക​ളും ചെ​റി​യ വ​ർ​ണ തോ​ര​ണ​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മി​ക്ക വാ​ഹ​ന​ങ്ങി​ലും ചെ​റി​യ സൗ​ദി പ​താ​ക​ക​ൾ ഇ​ടം പി​ടി​ച്ചു​ക​ഴി​ഞ്ഞു. ദ​ഹ്​​റാ​നി​ലെ കി​ങ്​​ അ​ബ്​​ദു​ൽ അ​സീ​സ്​ ഒാ​ഫ്​ വേ​ൾ​ഡ്​ ക​ൽ​ച​റ​ൽ (ഇ​ത്ര) കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഇ​ത്ത​വ​ണ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ അ​ധി​ക​വും ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​ത്.

പു​തി​യ ത​ല​മു​റ​യി​ൽ ദേ​ശീ​യ ബോ​ധം വ​ർ​ധി​പ്പി​ക്കു​ക​യും പാ​ര​മ്പ​ര്യ സം​സ്കാ​ര​ങ്ങ​െ​ള ഒാ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ മി​ക്ക​തും. ക​ലാ​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​െൻറ വി​ല​പി​ടി​ച്ച സ്വ​ത്താ​ണ്​ എ​ന്ന സ​ന്ദേ​ശ​വും പ​രി​പാ​ടി​ക​ളി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ട്. ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, കാ​വ്യ​സ​ന്ധ്യ, പാ​ര​മ്പ​ര്യ നൃ​ത്ത​ങ്ങ​ൾ, ഗാ​ന​മേ​ള, കു​ട്ടി​ക​ൾ​ക്ക്​ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ത്ര​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ക്ഷ​ണ​ക്ക​ത്തി​ന്​ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ. സൗ​ദി​യു​ടെ ഭൂ​പ്ര​കൃ​തി​യേ​യും കാ​ല​പ്പ​ഴ​ക്ക​ത്തേ​യും വൈ​വി​ധ്യ​ങ്ങ​ളേ​യും ഒ​പ്പം സം​സ്​​കാ​രി​ക വ​ള​ർ​ച്ച​യേ​യും വെ​ളി​പ്പെ​ടു​ത്തു​ന്ന വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​ണ്​ ഇ​ത്ര​യി​ലെ പ്ര​ധാ​ന പ​രി​പാ​ടി. ദേ​ശീ​യ​ദി​ന​മാ​യ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പ്ര​ശ​സ്​​ത സൗ​ദി ക​വി അ​ബ്​​ദു​ൽ ല​ത്വീ​ഫ്​ ബി​ൻ മു​സ്​​ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വ്യ​സ​ന്ധ്യ അ​ര​ങ്ങേ​റും. യു​വ​ക​വി​ക​ളും അ​ണി​ചേ​രും. യു​വ​ഗാ​യ​ക​ർ പ​െ​ങ്ക​ടു​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും.

അ​ൽ​ഫ​റാ​ബി ബാ​ൻ​റാ​ണ്​ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ര​ണ്ട്​ സെ​ക്ഷ​നു​ക​ളാ​യി​ട്ടാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.​ ആ​ദ്യ സെ​ക്​​ഷ​ൻ വൈ​കീ​ട്ട്​ നാ​ലി​ന്​​ ആ​രം​ഭി​ച്ച്​ 7.30ന്​ ​അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന്​ 8.30ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ സെ​ക്​​ഷ​ൻ രാ​ത്രി 12 വ​രെ നീ​ണ്ടു​നി​ൽ​ക്കും.ഇ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 'ദ ​മാ​ർ​ക്ക​റ്റ്​' മ​റ്റൊ​രു വ്യ​ത്യ​സ്​​ത​മാ​യ പ​രി​പാ​ടി​യാ​ണ്. അ​ൽ​ഉൗ​ല​യി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​ർ അ​വ​രു​ടെ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കു​മാ​യി എ​ത്തി​ക്കും. ആ​ർ​ട്ട്​ സോ​ൺ, ​ൈല​വ്​ മ്യൂ​സി​ക്​ പെ​ർ​ഫോ​മ​ൻ​സ്​ എ​ന്നി​വ​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national daysaudi news
Next Story