Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൂ​ഖ്​ ഉ​ക്കാ​ദ്​...

സൂ​ഖ്​ ഉ​ക്കാ​ദ്​ അ​റ​ബ്​ ലോ​ക​ത്തി​െൻറ സൂ​ഖാ​യി മാ​റും –മ​ക്ക ഗ​വ​ർ​ണ​ർ

text_fields
bookmark_border
സൂ​ഖ്​ ഉ​ക്കാ​ദ്​ അ​റ​ബ്​ ലോ​ക​ത്തി​െൻറ സൂ​ഖാ​യി മാ​റും –മ​ക്ക ഗ​വ​ർ​ണ​ർ
cancel
camera_alt?????????? ???? ????? ????????? ?????? ????????? ?????????? ???????????? ????????????? ?????????????????????

ത്വാ​ഇ​ഫ്​: സീ​സ​ൺ ത്വാ​ഇ​ഫ്​ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു​വ​രു​ന്ന സൂ​ഖ്​ ഉ​ക്കാ​ദ്​ മേ​ ള മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഉ​ക്കാ​ദ്​ ആ​സ്​​ഥാ​ന​ത്തെ​ത്തി​യ ഗ​ വ​ർ​ണ​റെ ടൂ​റി​സം വ​കു​പ്പ്​ മേ​ധാ​വി​യും ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ അ​ഹ്​​മ​ദ്​ ബി​ൻ ഹു​ഖൈ​ൽ അ​ൽ​ഖ​ത്തീ​ബ്, ത്വാ​ഇ​ഫ്​ ഗ​വ​ർ​ണ​ർ സ​അ​ദ്​ ബി​ൻ മു​ഖ്​​ബി​ൽ അ​ൽ​മൈ​മൂ​നി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ വി​ക​സ​ന​ത്തി​നാ​ണ്​ സൂ​ഖ്​ ഉ​ക്കാ​ദ്​ സാ​ക്ഷ്യം​വ​ഹി​ച്ച​തെ​ന്ന്​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഉ​ക്കാ​ദ്​ ഇ​നി​യും വി​ക​സി​ക്കും. മ​ഹാ മേ​ള​ക്ക്​ സ​ഹ​ക​രി​ച്ച​വ​ർ​ക്കെ​ല്ലാം ന​ന്ദി​യു​ണ്ട്. സൂ​ഖ്​ ഉ​ക്കാ​ദി​​െൻറ സാം​സ്​​കാ​രി​ക ത​നി​മ വീ​െ​ണ്ട​ടു​ക്കാ​നാ​ണ്​ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭാ​വി​യി​ൽ സൂ​ഖ്​ ഉ​ക്കാ​ദ്​ അ​റ​ബ്​ ലോ​ക​ത്തി​​െൻറ സൂ​ഖാ​യി മാ​റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്തി​ന്​ വ​ലി​യ പു​രോ​ഗ​തി നേ​ടാ​നാ​യി​ട്ടു​ണ്ട്.

അ​നു​േ​മാ​ദ​ന​ച്ച​ട​ങ്ങി​ൽ നി​ന്ന്​


രാ​ജ്യ​ത്തി​​െൻറ സ്​​ഥി​ര​ത​യും സ​മാ​ധാ​ന​വും സം​സ്​​കാ​ര​വും സാ​മ്പ​ത്തി​ക​വു​മെ​ല്ലാം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വേ​റി​ട്ട്​ നി​ൽ​ക്കു​ന്ന​താ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഉ​ക്കാ​ദി​​െൻറ പി​ന്നി​ട്ട ച​രി​ത്രം വി​വ​രി​ക്കു​ന്ന വി​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ന്ന ‘അ​റ​ബ്​ 501’ എ​ന്ന പേ​രി​ലൊ​രു​ക്കി​യ ഗാ​ന​മേ​ള​യും അ​​ര​ങ്ങേ​റി. ഉ​ക്കാ​ദ്​ ക​വി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം യ​അ്​​ഖൂ​ബി​നെ മ​ക്ക ഗ​വ​ർ​ണ​ർ ​‘ഉ​ക്കാ​ദ്​ കോ​ട്ട്​’ അ​ണി​യി​ച്ചു. പ​ത്തു​ ല​ക്ഷം റി​യാ​ലാ​ണ്​ ഒ​ന്നാം സ​മ്മാ​നം. അ​ഞ്ചു​ ല​ക്ഷം റി​യാ​ൽ സ​മ്മാ​നം നേ​ടി ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​യ യ​മ​നി​ൽ​നി​ന്നു അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്​ ഉ​ബൈ​ദ്, ര​ണ്ട​ര ല​ക്ഷം റി​യാ​ൽ സ​മ്മാ​നം നേ​ടി ​ ​മൂ​ന്നാം സ്​​ഥാ​നം തേ​ടി​യ സ്വ​ദേ​ശി​യാ​യ ശി​തൈ​വി ഇ​സാം എ​ന്നി​വ​രെ കീ​ർ​ത്തി ഷാ​ളു​ക​ളും അ​ണി​യി​ച്ചു. മേ​ള​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ്​​ഥ​ല​ത്ത്​ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ങ്ങ​ളും ഗ​വ​ർ​ണ​ർ കാ​ണു​ക​യു​ണ്ടാ​യി.
മ​ന്ത്രി​മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സാം​സ്​​കാ​രി​ക പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssook ukkadmakka governor
News Summary - sook ukkad-makka governor-saudi-gulf news
Next Story