Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​ൽ പ​ഠ​ന​വും ഡോ​ക്ട​റേ​റ്റ് നേ​ട്ട​വു​മാ​യി സോ​ണി മാ​ത്യു തോ​മ​സ്

text_fields
bookmark_border
മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​ൽ പ​ഠ​ന​വും ഡോ​ക്ട​റേ​റ്റ് നേ​ട്ട​വു​മാ​യി സോ​ണി മാ​ത്യു തോ​മ​സ്
cancel

ജി​ദ്ദ: മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ലും പ​ഠ​ന​ത്തോ​ടു​ള്ള താ​ൽ​പ​ര്യം കൈ​വി​ടാ​തെ ഡാ​റ്റാ സ​യ​ൻ​സി​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ലും അ​റി​വി​ന്റെ പു​തി​യ വ​ഴി​ക​ൾ തേ​ടി​യ ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി ഡോ. ​സോ​ണി മാ​ത്യു തോ​മ​സ്ഡോ​ക്ട​റേ​റ്റ് നേ​ട്ട​ത്തി​ന്റെ നി​റ​വി​ൽ. 1996-ൽ ​സൗ​ദി കേ​ബി​ൾ ക​മ്പ​നി​യി​ൽ മെ​യി​ന്റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സോ​ണി, 2026ൽ ​അ​തേ സ്ഥാ​പ​ന​ത്തി​ലെ 30 വ​ർ​ഷ​ത്തെ സേ​വ​ന​യാ​ത്ര പി​ന്നി​ടു​ക​യാ​ണ്. എ​ൻ​ജി​നീ​യ​റി​ങ്, മാ​നേ​ജ്മെ​ന്റ് മേ​ഖ​ല​ക​ളി​ൽ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച അ​ദ്ദേ​ഹം പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​കം മെ​യി​ന്റ​ന​ൻ​സ് വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല വ​ഹി​ച്ചു. നി​ല​വി​ൽ ക​മ്പ​നി​യു​ടെ റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​റാ​ണ്.

ബ്രേ​ക്ക്‌​ഡൗ​ൺ, പ്രെ​ഡി​ക്ടീ​വ് മെ​യി​ന്റ​ന​ൻ​സ് മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം യ​ന്ത്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, പു​തി​യ യ​ന്ത്ര​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, ക​മ്മീ​ഷ​നി​ങ് തു​ട​ങ്ങി വി​വി​ധ എ​ൻ​ജി​നീ​യ​റി​ങ് പ​ദ്ധ​തി​ക​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട്ട​യം ആ​ർ.​ഐ.​ടി യി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം നേ​ടി​യ സോ​ണി മാ​ത്യു വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലാ​ണ് വീ​ണ്ടും പ​ഠ​ന​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ബാം​ഗ്ലൂ​രി​ലെ ഇ​ന്റ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റി​റ്റ്യ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ നി​ന്ന് ഡാ​റ്റ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബ്രി​ട്ട​നി​ലെ ലി​വ​ർ​പൂ​ൾ ജോ​ൺ മൂ​ർ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ് ഡാ​റ്റ സ​യ​ൻ​സി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യ​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ അ​തി​വേ​ഗ വ​ള​ർ​ച്ച​യും വ്യ​വ​സാ​യ​രം​ഗ​ത്ത് അ​തു തു​റ​ന്നി​ടു​ന്ന പു​തി​യ സാ​ധ്യ​ത​ക​ളു​മാ​ണ് കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ന് പ്രേ​ര​ണ​യാ​യ​തെ​ന്ന് സോ​ണി മാ​ത്യു തോ​മ​സ് 'ഗ​ൾ​ഫ് മാ​ധ്യ​മ' ത്തോ​ട് പ​റ​ഞ്ഞു. മെ​യി​ന്റ​ന​ൻ​സ്, മാ​നു​ഫാ​ക്ച​റി​ങ് മേ​ഖ​ല​ക​ളി​ൽ ഡാ​റ്റ സ​യ​ൻ​സി​ന്റെ​യും കൃ​ത്രി​മ ബു​ദ്ധി​യു​ടെ​യും സാ​ദ്ധ്യ​ത​ക​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന ചി​ന്ത​യാ​ണ് അ​ദ്ദേ​ഹ​ത്തെ തു​ട​ർ​പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും പ്രേ​രി​പ്പി​ച്ച​ത്.

ഫ്രാ​ൻ​സി​ലെ റ​ണ്ണേ​ഴ്‌​സ് സ്‌​കൂ​ൾ ഓ​ഫ് ബി​സി​ന​സി​ൽ നി​ന്ന് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഡോ​ക്റ്റ​റേ​റ്റ് നേ​ടി. ഡാ​റ്റ സ​യ​ൻ​സ്, ആ​ർ​ട്ടി​ഫി​ഷ​ൻ ഇ​ന്റ​ലി​ൻ​ജ​ൻ​സ് എ​ന്നി​വ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ 'പ്ര​ഡി​ക്റ്റി​വ് മെ​യി​ന്റ​ന​ൻ​സ്' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്റെ വ്യാ​വ​സാ​യി​ക അ​നു​ഭ​വ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കൂ​ട്ടി​യി​ണ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ സോ​ണി മാ​ത്യു കു​ടും​ബ​ത്തോ​ടൊ​പ്പം ജി​ദ്ദ​യി​ലാ​ണ് താ​മ​സം. ഭാ​ര്യ നി​ഷ സോ​ണി വീ​ട്ട​മ്മ​യാ​ണ്. മ​ക​ൻ ജേ​ക്ക​ബ് തോ​മ​സ് സോ​ണി പി.​എ​ച്ച്.​ഡി ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു. മ​ക​ൾ ലി​സ​ബ​ത്ത് മ​റി​യം സോ​ണി മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ജോ​ലി​യും കു​ടും​ബ​ജീ​വി​ത​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നൊ​പ്പം പു​തി​യ അ​റി​വു​ക​ൾ തേ​ടാ​നു​ള്ള മ​ന​സ്സു​ണ്ടെ​ങ്കി​ൽ പ​ഠ​ന​ത്തി​ന് പ്രാ​യ​മോ ഔ​ദ്യോ​ഗി​ക പ​ദ​വി​യോ ത​ട​സ്സ​മ​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് സോ​ണി മാ​ത്യു​വി​ന്റെ മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട ഔ​ദ്യോ​ഗി​ക ജീ​വി​തം പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Soni Mathew Thomas studied and earned his doctorate
Next Story