അൽ ഖോബാറിൽ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ പുതിയ ഷോറൂം തുറക്കുന്നു
text_fieldsഅൽ ഖോബാർ: ഗുണമേന്മയിലും വിശ്വസ്തതയിലും പാരമ്പര്യമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് അൽ ഖോബാറിൽ തങ്ങളുടെ പുതിയ ഷോറൂം ആരംഭിക്കുന്നു. ജനുവരി 28ന് സോഫ്റ്റ് ലോഞ്ചിലൂടെ പ്രവർത്തനം ആരംഭിക്കുന്ന ഷോറൂമിെൻറ വമ്പിച്ച ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് നടക്കും.
ഏറ്റവും മികച്ച രൂപകൽപ്പനയും സുതാര്യമായ ഇടപാടുകളും കൊണ്ട് തലമുറകളുടെ വിശ്വാസം നേടിയെടുത്ത ബ്രാൻഡാണ് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. പരമ്പരാഗത കരവിരുതും ആധുനിക ഡിസൈനുകളും ഒത്തുചേരുന്ന സോനയുടെ സ്വർണ, വജ്ര ശേഖരങ്ങൾ ഇതിനോടകം ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയവയാണ്.
സൗദി അറേബ്യയിലെ സോനയുടെ വളർച്ചയുടെ നിർണായക ചുവടുവെപ്പാണ് അൽ ഖോബാറിലെ ഈ പുതിയ ഷോറൂം. അത്യാധുനിക ഷോപ്പിങ് സൗകര്യങ്ങളും എക്സ്ക്ലൂസീവ് ഡിസൈനുകളുമാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും പ്രത്യേക ഡിസ്കൗണ്ടുകളും പരിമിതകാല പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.അൽ ഖോബാറിലെയും കിഴക്കൻ പ്രവിശ്യയിലെയും പ്രവാസികളും സ്വദേശികളുമായ എല്ലാ ഉപഭോക്താക്കളെയും തങ്ങളുടെ പുതിയ കളക്ഷനുകൾ കാണുന്നതിനും ആഘോഷങ്ങളിൽ പങ്കുചേരുന്നതിനുമായി സ്വാഗതം ചെയ്യുന്നതായും മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

