Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോന ഗോൾഡ് ആൻഡ്​...

സോന ഗോൾഡ് ആൻഡ്​ ഡയമണ്ട്‌സിന്റെ അൽ ഖോബാർ ഷോറൂം പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
സോന ഗോൾഡ് ആൻഡ്​ ഡയമണ്ട്‌സിന്റെ അൽ ഖോബാർ ഷോറൂം പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

സോന ഗോൾഡ് ആൻഡ്​ ഡയമണ്ട്‌സിന്റെ അൽ ഖോബാർ ഷോറൂം ഉദ്​ഘാടന ചടങ്ങിൽനിന്ന്​

Listen to this Article

അൽ ഖോബർ: സൗദി അറേബ്യയിലെ സ്വർണാഭരണ വിപണിയിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വാസ്യതയുടെ പര്യായമായ സോന ഗോൾഡ് ആൻഡ്​ ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഷോറൂം അൽ ഖോബറിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ​പ്രവർത്തനം ആരംഭിച്ചു. ഉദ്​ഘാടന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും മാധ്യമപ്രവർത്തകരും ആഭരണപ്രേമികളും പങ്കെടുത്തു.

റെദാ ഹസാർഡ് കൺട്രോൾ സി.ഇ.ഒ മുഹമ്മദ് ഇസത്ത്​ ബെക്ക് റിബൺ മുറിച്ച്​ ഉദ്​ഘാടനം ചെയ്​തു. സൗദി ചലച്ചി​ത്രപ്രവർത്തകയും നിർമാതാവുമായ ഡോ. മഹാ അൽ സാത്തി കേക്ക്​ മുറിച്ചു. പ്രമുഖ റേഡിയോ ജോക്കി സത്യ (റേഡിയോ മിർച്ചി) അവതാരകയായിരുന്നു. അൽ ഖോബറിലെ മാർക്ക് ആൻഡ് സേവ് മാളിൽ സ്ഥിതി ചെയ്യുന്ന ഷോറൂം എല്ലാ ദിവസവും ഉപഭോക്താക്കൾക്കായി തുറന്നുപ്രവർത്തിക്കുമെന്ന്​ മാനേജ്​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

1984-ൽ റിയാദിൽ കെ.വി. മോഹനനും സോന മോഹനനും ചേർന്നാണ് സോന ഗോൾഡ് ആൻഡ്​ ഡയമണ്ട്‌സിന് തുടക്കമിട്ടത്. സൗദിയിൽ ആദ്യമായി 22 കാരറ്റ് സ്വർണാഭരണ നിർമാണത്തിന് തുടക്കം കുറിച്ച ഈ ബ്രാൻഡ്, നാല് പതിറ്റാണ്ടുകളായി ശുദ്ധിക്കും കരകൗശല മികവിനും പേരെടുത്തവരാണ്. നിലവിൽ മാനേജിങ്​ ഡയറക്ടർമാരായ വിവേക് മോഹൻ, ശ്യാം മോഹൻ, ക്രിയേറ്റീവ് ഡയറക്ടർ ശ്രുതി വിവേക് എന്നിവരുടെ നേതൃത്വത്തിൽ പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഡിസൈനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ‘ഗ്രാൻഡ് ഓപ്പണിങ്​ കളക്ഷൻ’ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 13 വരെ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം കിഴിവും ആറ്​ ഗ്രാമിൽ താഴെയുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം ഇളവും ലഭ്യമാണ്​. തെരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക്​ പണിക്കൂലി ഈടാക്കുന്നതല്ല. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ കട്ടിങ്​ ചാർജുകൾ ഉണ്ടായിരിക്കില്ല. പുതിയ ഷോറൂമിൽ എത്തുന്ന മുഴുവൻ ഉപഭോക്താക്കൾക്കും ഭാഗ്യസമ്മാനങ്ങൾ ലഭിക്കാൻ ഗ്രാൻഡ് ലക്കി ഡ്രോ ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsNew showroomSONA Gold and Diamonds
News Summary - Sona Gold and Diamonds' Al Khobar showroom opens
Next Story